Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ട; അറേഞ്ച്ഡ് മാരേജ് എന്ന അനാചാരത്തിന് വലിയ ആയുസില്ല, അത് ന്യൂനപക്ഷമാകും

by Brave India Desk
Jul 5, 2025, 06:17 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

വിവാഹത്തെ കുറിച്ചുള്ള സമൂഹത്തിന്റെ മാറുന്ന ചിന്താഗതിയെ കുറിച്ച് മുരളി തെമ്മാരുകുടിയുടെ വാക്കുകൾ ചർച്ചയാവുന്നു. സ്ത്രീകൾ വിവാഹിതരാകുന്നതിൽ നിന്ന് വിമുഖത കാണിക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ വിവാഹം എന്നത് പൊതുവിൽ സ്ത്രീകൾക്ക് നഷ്ടം വരുത്തുന്ന ഒരു സാമൂഹ്യ സംവിധാനം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ടാ…

Stories you may like

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ട എന്ന പേരിലുള്ള ഒരു വീഡിയോ ഞാൻ ഒരിക്കൽ ഷെയർ ചെയ്തിരുന്നു. അതിശയകരമായ വ്യൂസ് ആണ് അതിന് ലഭിച്ചത്.പാട്ട് ഒരു ജീവിത യാഥാർഥ്യം പറയുകയായിരുന്നു. കേരളത്തിൽ പെൺകുട്ടികൾക്ക് വിവാഹത്തിൽ ഉള്ള താല്പര്യം കുറയുകയാണെന്ന് പൊതുവെ ആളുകൾക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഈ വിഷയത്തിൽ നടന്ന പഠനങ്ങളും ഇത് തന്നെ ആണ് കാണിക്കുന്നത്.
ഒരു കണക്കിന് ഇതിൽ അതിശയപ്പെടാനില്ല. ലോകത്തിൽ അനവധി സ്ഥലങ്ങളിൽ, ജപ്പാൻ, കൊറിയ, സിംഗപ്പൂർ, ഹോങ്കോങ്ങ്, ചൈനയിലെ നഗരങ്ങൾ ഇവിടെ ഒക്കെ യൂണിവേഴ്‌സിറ്റി വിദ്യഭ്യാസം നേടുന്ന പെൺകുട്ടികൾ വിവാഹം നീട്ടി വക്കുകയോ വിവാഹിതരാകാതിരിക്കുകയോ ചെയ്യുന്ന ട്രെൻഡ് ഉണ്ട്. ബ്രൂണൈയിൽ ഞാൻ താമസിച്ചിരുന്ന കാലത്ത് അവിടെയും പിൽക്കാലത്ത് ഗൾഫിലും ഒക്കെ ഉള്ള സാമൂഹ്യ വിഷയം തന്നെ ആയിരുന്നു ഇത്.
ഇതിന് പല കാരണങ്ങൾ ഉണ്ട്. കേരളത്തിന്റെ സാഹചര്യത്തിൽ വിവാഹം എന്നത് പൊതുവിൽ സ്ത്രീകൾക്ക് നഷ്ടം വരുത്തുന്ന ഒരു സാമൂഹ്യ സംവിധാനം ആണ്. തൊഴിൽ ഉപേക്ഷിക്കേണ്ടി വരുന്നു, തൊഴിൽ ചെയ്യുന്ന സ്ഥലം വിട്ട് മറ്റു സ്ഥലത്തേക്ക് പോകേണ്ടി വരുന്നു, കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ തൊഴിൽ രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വരുന്നു, കുട്ടിയെ വളർത്തുന്നതിലും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിലും ഭൂരിഭാഗം ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരുന്നു എന്നുള്ള കാര്യങ്ങൾ കൂടാതെ മനസികമായി ഇപ്പോഴും അവരുടെ മുൻതലമുറയിലെ അച്ഛനും അമ്മയും ശീലിച്ച രീതികൾ സ്വന്തം ജീവിതത്തിലും നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടികളെ ബേബി സിറ്റ് ചെയ്യേണ്ടി വരുന്നു. തൊഴിൽ ഉള്ളവർക്ക് പോലും സാമ്പത്തിക സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും കൂട്ടുകൂടാനുള്ള സ്വാതന്ത്ര്യവും ഒക്കെ നിയന്ത്രിക്കപ്പെടുന്ന. ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല സംഘര്ഷങ്ങൾ കൂടുന്നു. സ്വന്തം ജീവിതത്തെ പറ്റി സ്വയം തീരുമാനം എടുക്കാൻ കഴിവുള്ളവർ ഇത്തരം വിവാഹത്തിൽ നിന്നും മാറി നിന്നില്ലെങ്കിൽ മാത്രമേ അതിശയപ്പെടാനുള്ളൂ.
ഇത്തവണ നാട്ടിൽ പോയപ്പൾ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ വിഷയം ചർച്ചയിൽ ഒന്ന്.
ഒന്നാമത്തെ ആൾ ഒരു മത സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണ്. സമൂഹത്തിൽ വിവാഹങ്ങൾ കുറഞ്ഞുവരുന്നു എന്നത് ഒരു വിഷയമായി കണ്ട് ആ സ്ഥിതി മാറ്റാനാകുമോ എന്നൊരു ശ്രമം നടത്തി നോക്കി. വിവാഹിതരാകാൻ താല്പര്യമുള്ള യുവാക്കളോടും യുവതികളോടും രെജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. നൂറ്റി നാല്പത് ആൺകുട്ടികൾ രജിസ്റ്റർ ചെയ്തപ്പോൾ പെൺകുട്ടികളുടെ എണ്ണം രണ്ട് . പണി പാളി.
രണ്ടാമത്തെ ആളും സമൂഹത്തിൽ ഇടപെടുന്ന ആളാണ്. അദ്ദേഹം പറഞ്ഞ കാര്യവും രസകരമാണ്. പെൺകുട്ടികളോട് ഒരു വിവാഹാലോചന പറയുമ്പോൾ അവർ ആദ്യം ആവശ്യപ്പെടുന്നത് ആൺകുട്ടികളുടെ അൺ ലോക്ക്ഡ് ആയിട്ടുള്ള സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ്. അവിടുത്തെ അവരുടെ പെരുമാറ്റങ്ങളും അഭിപ്രായങ്ങളും ഒക്കെ സ്‌ക്രീൻ ചെയ്തിട്ടേ മറ്റെന്തും ചിന്തിക്കുന്നുള്ളൂ. സെക്‌സിസ്റ്റ് ആയിട്ടുള്ള, വർഗ്ഗീയവും ജാതീയവും ആയിട്ടുള്ള, രാഷ്ട്രീയ വിഷയത്തിലോ അല്ലാതെയോ ഒക്കെ മോശമായ ഭാഷകൾ ഉപയോഗിക്കുന്നവർ ഒക്കെ ഒറ്റയടിക്ക് സ്‌ക്രീൻ ഔട്ട് ചെയ്യപ്പെടുകയാണ്. ഇത് മനസ്സിലാക്കിയ ആൺകുട്ടികൾ അവരുടെ കല്യാണപ്രായം ആകുമ്പോൾ അവരുടെ സോഷ്യൽ മീഡിയ പേജുകൾ സാനിറ്റയ്‌സ് ചെയ്യുന്ന തിരക്കിലാണ് (കയ്യിലിരിപ്പ് മാറ്റുന്നില്ല കേട്ടോ).
സത്യത്തിൽ എനിക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തകൾ ആണ് ഇതൊക്കെ. വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന ചിന്ത മാറുകയാണ്. ഇഷ്ടപ്പെടാത്തവരെ, കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നവരെ വിവാഹം കഴിക്കുന്ന സംവിധാനത്തെ കേരളത്തിലെ സ്ത്രീകൾ നിരസിക്കുകയാണ്.
കേരളത്തിലെ സമൂഹത്തിന്റെ പല തരത്തിലുള്ള പുരോഗതിയെ ഇപ്പോൾ പിന്നോട്ടടിക്കുന്നത് അറേഞ്ച്ഡ് മാരേജ് എന്ന അനാചാരമാണ്. ഇതിന് വലിയ ആയുസ്സില്ല എന്ന് ഞാൻ ഒരിക്കൽ എന്റെ പത്തു പ്രവചനങ്ങളുടെ കൂട്ടത്തിൽ പറഞ്ഞിരുന്നു. അന്ന് അനവധി ആളുകൾ ഇതെല്ലാ കാലത്തും നിലനിൽക്കും എന്ന അഭിപ്രായമാണ് പറഞ്ഞത്. കഴിഞ്ഞ പുതുവർഷത്തിന് അറേഞ്ച്ഡ് മാരീജുകളിൽ ഞാൻ പങ്കെടുക്കില്ല എന്ന് പറഞ്ഞപ്പോഴും ഏറെ വിമർശനങ്ങൾ ഉണ്ടായി. പക്ഷെ മാറ്റങ്ങളുടെ വേഗത കാണുമ്പോൾ എനിക്ക് തോന്നുന്നത് ഒരു പത്തുവർഷത്തിനകം അറേഞ്ച്ഡ് മാരീജ് ഒരു ന്യൂനപക്ഷം ആകുമെന്ന് തന്നെയാണ്. വിവാഹം കഴിക്കാതെ അല്ലെങ്കിൽ സന്തുഷ്ടമല്ലാത്ത വിവാഹങ്ങളിൽ നിന്നും പുറത്തുവരുന്നവരുടെ എണ്ണവും കൂടും. അതിനി സമൂഹത്തിൽ സാധാരണ രീതിയാകും.
സമൂഹം മാറും.

Tags: womenWEDDINGnoWoman's Choice: Kerala's Modernity
Share2
Tweet
SendShare

Latest stories from this section

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

Discussion about this post

Latest News

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies