മറാത്തി ഭാഷാ വിവാദത്തിൽ രാജ് താക്കറെയ്ക്കും മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കും (എംഎൻഎസ്) എതിരെ ആഞ്ഞടിച്ച് 26/11 മുംബൈ ആക്രമണത്തിൽ തീവ്രവാദികൾക്കെതിരെ പോരാടിയ മുൻ മറൈൻ കമാൻഡോ.’26/11 ഭീകരാക്രമണം നടന്നപ്പോൾ, അവരുടെ (എംഎൻഎസ്) യോദ്ധാക്കൾ എന്ന് വിളിക്കപ്പെടുന്നവർ ഒളിച്ചിരുന്നു, അവരെ എവിടെയും കണ്ടെത്താനായില്ലെന്ന് താജ് ഹോട്ടലിനുള്ളിൽ ഭീകരവിരുദ്ധ ഓപ്പറേഷന് നേതൃത്വം നൽകിയ പ്രവീൺ കുമാർ തിയോതിയ പറഞ്ഞു.
‘അദ്ദേഹം (രാജ് താക്കറെ) തന്നെയും ഉദ്ധവ് താക്കറെയെയും കുടുംബത്തെയും കണ്ടെത്താനായില്ല. സൈനിക ഉദ്യോഗസ്ഥർ പോലുള്ള മറ്റുള്ളവരെ രക്ഷിച്ച ആളുകൾ പ്രധാനമായും യുപിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ളവരാണ്. ഞാൻ അവിടെ ഉണ്ടായിരുന്നു, സാഹചര്യം കൈകാര്യം ചെയ്തു, തീവ്രവാദികളെ നേരിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഞാനും യുപിയിൽ നിന്നാണ്, ചൗധരി ചരൺ സിങ്ങിന്റെ ഗ്രാമത്തിൽ നിന്നാണ് വരുന്നത്. അതിനാൽ, ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കരുത്. ഭാഷയിൽ നിന്ന് രാഷ്ട്രീയം വേർതിരിക്കുക. ഞങ്ങൾ മറാത്തിയിൽ അഭിമാനിക്കുന്നു, പക്ഷേ ആളുകൾ അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. നിങ്ങൾക്ക് രാഷ്ട്രീയം ചെയ്യണമെങ്കിൽ വികസന പ്രവർത്തനങ്ങളിലും ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ് താക്കറെയും എംഎൻഎസും ഇതുവരെ ഒരു വികസന പ്രവർത്തനവും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post