ഇന്ത്യ ചരിത്ര വിജയം നേടിയ രണ്ടാം ടെസ്റ്റ് ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ കളിക്കാതിരുന്ന ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ, രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം തുടങ്ങുന്നതിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ട്രോളി താരമായി. ഗില്ലിന്റെ ബോളിങ് പറഞ്ഞാണ് ബുംറ തന്റെ നായകനെ ട്രോൾ ചെയ്തത്.
അവസാന ദിവസം ഇംഗ്ലണ്ടിന് ജയിക്കാൻ 500 റൺസിൽ കൂടുതൽ റൺസ് വേണ്ടിയിരുന്നപ്പോൾ, ഇന്ത്യക്ക് ജയിക്കാൻ ഏഴ് വിക്കറ്റ് മാത്രം മതിയെന്നിരിക്കെ, ഇന്ത്യ അതിനകം തന്നെ ജയം ഉറപ്പിച്ച നിലയിൽ ആയിരുന്നു. കളി ആരംഭിക്കുന്നതിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ “ഞാനും നോക്കിയേക്കാം ബോളിങ്ങിൽ ഒരു കൈ” എന്ന മൈൻഡിൽ ആയിരുന്നു.
ഗിൽ പന്തെറിയുന്നത് കണ്ട് ബുംറ ഇങ്ങനെ പറഞ്ഞു- ” ലോകകപ്പിൽ ബാറ്റ്‌സ്മാൻമാരുടെ അടി കൊണ്ടതൊക്കെ മറന്നോ” 2023 ലെ ഏകദിന ലോകകപ്പിനെക്കുറിച്ചാണ് ബുംറ പരാമർശിച്ചത്. ഇന്ത്യ, നെതർലൻഡ്‌സിനെതിരെ പോരാട്ടത്തിൽ വിജയം ഉറപ്പിച്ചതിന് ശേഷം രോഹിത് ശർമ്മ പന്ത് ഗില്ലിന് കൈമാറി. ആ ദിവസം, ഗിൽ രണ്ട് ഓവർ എറിഞ്ഞെങ്കിലും 11 റൺസ് വഴങ്ങി.
“ഓർക്കുക, 2023 ൽ നിങ്ങൾ നെതർലൻഡ്‌സിനെതിരെ പന്തെറിഞ്ഞത്, അന്നത്തെ ബോളിങ് കണ്ടിട്ട് നിങ്ങളെ വിലക്കിയതാണ്” ബുംറ ഇന്ത്യൻ നായകനെ കളിയാക്കി പറഞ്ഞു. എന്തായാലും പരിശീലനമൊക്കെ നടത്തിയെങ്കിലും ഒരു ഓവർ പോലും ഗിൽ പന്തെറിഞ്ഞില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
അതേസമയം രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ബുംറ മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് ഗിൽ ഉറപ്പിച്ചു കഴിഞ്ഞു.
View this post on Instagram
Discussion about this post