Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ? ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ: എൻ പ്രശാന്ത് ഐഎഎസ്

by Brave India Desk
Jul 8, 2025, 10:23 am IST
in Kerala
Share on FacebookTweetWhatsAppTelegram

തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷിനെ തള്ളി എൻ പ്രശാന്ത് ഐഎഎസ്. എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. അനിമൽ വെൽഫെയർ എന്നത് കൺകറന്റ് ലിസ്റ്റിൽ ഉള്ള വിഷയമാണ്. ഏതൊരു സംസ്ഥാന സർക്കാറിനും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉള്ള വിഷയത്തിൽ നിർമ്മിക്കാവുന്നതേ ഉള്ളൂവെന്ന് പ്രശാന്ത് കുറിച്ചു.

മന്ത്രിയെ ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യെന്നും പ്രശാന്ത് ഐഎഎസ് ചൂണ്ടിക്കാട്ടി. താൻ നിർദ്ദേശിച്ച ഏതെങ്കിലും മാർഗങ്ങൾ ശ്രമിക്കാൻ അപേക്ഷിക്കുന്നുവെന്നും തെരുവുനായശല്യം അസഹ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ബഹു. MB Rajesh മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. Animal welfare എന്നത്‌ concurrent list ൽ ഉള്ള വിഷയമാണ്‌. “Prevention of cruelty to animals” is listed in the Concurrent List (Item 17).
ഏതൊരു സംസ്ഥാന സർക്കാറിനും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച്‌ അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങൾ concurrent list ൽ ഉള്ള വിഷയത്തിൽ നിർമ്മിക്കാവുന്നതേ ഉള്ളൂ. തമിഴ്‌നാട്‌ Prevention of Cruelty to Animals (Tamil Nadu Amendment) Act, 2017 മുഖാന്തരം ജല്ലിക്കെട്ട്‌ വരെ നിയമപരമാക്കി. പല സംസ്ഥാനങ്ങളും ഗോവധം നിരോധിക്കുന്നതും ഈ അധികാരം ഉപയോഗിച്ചാണ്‌. എന്തിന്‌, കേരളം 1968 ൽ Kerala Animals and Birds Sacrifices Prohibition Act നിയമം പാസ്സാക്കിയിട്ടുണ്ട്‌.
ABC ചട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത്‌ ‘animal birth control’ എന്ന ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കണം. പേര്‌ സൂചിപ്പിക്കുന്ന പോലെ അത്തരം ഒരു നിയമത്തിൽ വന്ധ്യംകരണമായിരിക്കുമല്ലോ അനുവദിക്കുക. ABC ചട്ടങ്ങൾ അപകടകാരികളായ നായ്ക്കളെ കൈകാര്യം ചെയ്യുക എന്ന ഒരു purpose ന്‌ നിർമ്മിച്ചതേ അല്ല. Hindu Marriage Act ൽ Adoption നെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന് ആരെങ്കിലും ആവലാതിപ്പെടുമോ?
നമുക്ക്‌ എളുപ്പം, വ്യത്യസ്തമായ ‘legislative intent’ ഓടുകൂടി Kerala Public Safety and Aggressive Animals Regulation Act, 2025 എന്നൊരെണ്ണം പാസ്സാക്കുന്നതാണ്‌. അപകടകാരികളെന്ന് ക്ലാസിഫൈ ചെയ്യുന്ന നടപടിക്രമം ചട്ടത്തിൽ വേണമെന്ന് മാത്രം.
നിലവിലെ നിയമത്തിൽ സെക്ഷൻ 13 പ്രകാരം വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ്‌ ആധാരമാക്കി ഹോട്ട്‌ സ്പോട്ടുകളിൽ violent ആയ തെരുവ്‌ നായ്ക്കളെ കൊല്ലാനും തടസ്സമൊന്നുമില്ല. നടപടികൾ പാലിക്കണമെന്ന് മാത്രം.
ഏറ്റവും എളുപ്പമുള്ള മാർഗ്ഗം വേറെയുണ്ട്‌. THE KERALA PREVENTION AND CONTROL OF
ANIMAL DISEASES ACT, 1967 പ്രകാരം ഷെഡ്യൂളിൽ ഐറ്റം 12 ആയി പേവിഷ ബാധ ഉൾപ്പെട്ടിട്ടുണ്ട്‌. രോഗ ഗ്രസിത പ്രദേശമായി നോട്ടിഫൈ ചെയ്ത്‌ കഴിഞ്ഞാൽ രോഗ സമ്പർക്കത്തിൽ വന്നതായി സംശയിക്കുന്ന മൃഗങ്ങളെ സെക്ഷൻ 11 പ്രകാരം വെറ്റിനറി സർജ്ജന്‌ നശിപ്പിക്കാം. ഇതിനായി ചട്ടത്തിൽ കൂടുതൽ വ്യക്തത വരുത്താനും സാധിക്കും.
കേന്ദ്ര ചട്ടം നിലനിൽക്കെ സംസ്ഥാന നിയമം നിലനിൽക്കില്ല എന്ന് പലരും തെറ്റിദ്ധരിച്ചതായും കാണുന്നു. ABC ചട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത്‌ THE PREVENTION OF CRUELTY TO ANIMALS ACT, 1960 ന്റെ സെക്ഷൻ 38 പ്രകാരമാണ്‌.
മുൻപ്‌ ABC ചട്ടങ്ങളിൽ തെരുവ്‌ നായ്ക്കളെ ‌ കൊല്ലുന്ന രീതി നിർദ്ദേശിക്കാൻ കേന്ദ്രത്തിന് അധികാരമില്ലായിരുന്നു. 1982 ലെ സെക്ഷൻ 38(ea) ഭേദഗതി വഴിയാണ്‌ ഈ അധികാരം കേന്ദ്ര നിയമത്തിൽ വരുന്നത്‌. സെക്ഷൻ 38(ea) വായിച്ചാൽ മനസ്സിലാവും – സെക്ഷൻ 11 ആണ്‌ നമ്മളെ സംബന്ധിച്ചിടത്തോളം ഓപ്പറേറ്റീവ്‌ സെക്ഷൻ എന്ന്. ഈ സെക്ഷൻ എവിടെ ബാധകമാവില്ല അതിന്റെ ഒടുവിലായി തന്നെ 11(3)ൽ എടുത്ത്‌ പറയുന്നുണ്ട്‌. മുൻപ്‌ ഒഴിവാക്കിയിരുന്ന സെക്ഷൻ 11(3)(b) മാത്രമേ 1982 ലെ ഭേദഗതി വഴി തൊട്ടിട്ടുള്ളൂ. സെക്ഷൻ 11(3(c) തൊടാതെ അതുപോലെ ഉണ്ട്‌ – Nothing in this section shall apply to … (c) the extermination or destruction of any animal under the authority of any law for the time being in force. അതായത്‌ മറ്റേതെങ്കിലും നിയമത്തിന്റെ പിൻബലത്തോടെ ആവാം എന്ന്. സെക്ഷൻ 11 ബാധകമല്ലെങ്കിൽ പിന്നെ ABC ചട്ടങ്ങൾ ഒരു പ്രതിബന്ധവും ഉണ്ടാക്കുന്നില്ല. നമ്മുടെ നിയമത്തിൽ എവിടെയും നായ്ക്കളുടെ പ്രജനനമോ സംഖ്യയോ നിയന്ത്രിക്കാനുള്ള രീതിയിൽ ഡ്രാഫ്റ്റ്‌ ചെയ്യരുതെന്ന് മാത്രം. അപകടകരമായ മൃഗങ്ങളുടെ ഉന്മൂലനവും നിയന്ത്രണവും എന്ന് വേണം.
കേരളത്തെ ഗ്രസിച്ച ഇത്രയും വലിയ പ്രശ്നത്തിന്‌ നിയമ നിർമ്മാണം നടത്താനും നടപടികൾ എടുക്കാനും ആവും എന്നത്‌ അങ്ങേയ്ക്ക്‌ ഉപദേശിക്കേണ്ടവർ എന്ത്‌ ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ.
ഇപ്പറഞ്ഞ മാർഗ്ഗങ്ങൾ ഏതെങ്കിലും ശ്രമിക്കാൻ അപേക്ഷിക്കുന്നു. കാരണം ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടിന്റെ പരിസരത്തും തെരുവ്‌ നായ ശല്യം അസഹ്യമാണ്‌.

Tags: street dogministern prashanthIASm b rajesh
ShareTweetSendShare

Latest stories from this section

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies