എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്.സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എംഎസ്.സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരുന്നു.
കപ്പൽ അപകടത്തിലൂടെ സംസ്ഥാനത്തന് വലിയ രീതിയിൽ നാശനഷ്ടമുണ്ടായെന്നാണ് സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നത്.അപകടത്തെ തുടർന്ന് എണ്ണചോർച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികൾക്കുണ്ടായ ഉപജീവന മാർഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളിൽ നിന്നും പുറംതള്ളിയ മാലിന്യങ്ങൾ നീക്കൽ എന്നിവ ചൂണ്ടികാട്ടിയാണ് നഷ്ടപരിഹാരം തേടിയത്.
മലിനീകരണത്തിന് 8626.12 കോടിരൂപ,പരിസ്ഥിതി വീണ്ടെടുക്കലും പ്രതിരോധവും 378.48 കോടിരൂപ, മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തിക നഷ്ടം-526.51 കോടി രൂപ, ഹർജിയിൽ തീർപ്പാകുന്നത് വരെ ആറുശതമാനം പലിശയും അനുവദിക്കണം.2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹർജി വരുന്ന പത്താം തിയതി വീണ്ടും പരിഗണിക്കും.
Discussion about this post