ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ അധികതീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ.ലോകം മാറിയിരിക്കുന്നു. നമുക്ക് ഇനി ചക്രവർത്തിമാരെ ആവശ്യമില്ലെന്നാണ് ബ്രസീൽ പ്രസിഡന്റ് പ്രതികരിച്ചത്.
റിയോ ഡി ജനൈറോയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ അവസാനദിവസമാണ് ബ്രസീൽ നയം വ്യക്തമാക്കിയത്.ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ പുതിയ വഴികൾ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടന ആയാണ് ലുല ഡാ സിൽവ ബ്രിക്‌സിനെ വിശേഷിപ്പിച്ചത്. ‘ ഇത് കൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വസ്ഥരാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്ത പോസ്റ്റുകൾ പ്രകാരം, പുതിയ താരിഫുകളിൽ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും 25%, മ്യാൻമറിനും ലാവോസിനും 40%, ദക്ഷിണാഫ്രിക്കയ്ക്കും ബോസ്‌നിയയ്ക്കും ഹെർസഗോവിനയ്ക്കും 30%, കസാക്കിസ്ഥാൻ, മലേഷ്യ, ടുണീഷ്യ എന്നിവയ്ക്ക് 25%, ഇന്തോനേഷ്യയ്ക്ക് 32%, ബംഗ്ലാദേശിനും സെർബിയയ്ക്കും 35%, കംബോഡിയയ്ക്കും തായ്ലൻഡിനും 36% എന്നിങ്ങനെയാണ് പുതിയ താരിഫുകൾ.
Discussion about this post