വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ആരാധകർ കുറച്ചു നാളുകളായി നിരാശരായിരുന്നു. ടി 20 യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സൂപ്പർതാരങ്ങളെ ആകെ കാണാൻ ഇനി ഭാഗ്യം ഉണ്ടാകുക ഇന്ത്യയുടെ ഏകദിന പരമ്പര സമയത്തും പ്രീമിയർ ലീഗിന്റെ സമയത്തും ആണെന്ന് അവർക്ക് അറിയാം. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഇവരെ കളത്തിൽ കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിയാണ് ബംഗ്ലാദേശ് ഇന്ത്യ ഏകദിന പരമ്പര നടക്കാൻ സാധ്യത ഇല്ലെന്നുള്ള അപ്ഡേറ്റ് വന്നത്.
എന്തായാലും ആ നിരാശയ്ക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ പുതിയ പര്യടനത്തിന്റെ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യ ഓഗസ്റ്റ് അവസാനത്തോടെ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുകയാണ്. അവിടെ 3 ഏകദിനവും 3 ടി 20 യും ലങ്കയ്ക്ക് എതിരെ ഇന്ത്യ കളിക്കും എന്നാണ് പുതിയ റിപ്പോർട്ട്.
അങ്ങനെ സംഭവിച്ചാൽ സൂപ്പർ താരങ്ങളെ ഉടനെ തന്നെ ഇന്ത്യൻ ജേഴ്സിയിൽ കാണാൻ സാധിക്കും. നിലവിൽ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന സൂപ്പർ താരങ്ങൾ തിരക്കേറിയ ജീവിതത്തിൽ നിന്നെല്ലാം വിട്ടുമാറി കുടുംബവുമൊത്തുള്ള സമയം ആസ്വദിക്കുകയാണ്. എന്തായാലും കോഹ്‌ലി – രോഹിത് തുടങ്ങി സൂപ്പർ താരങ്ങളുടെ കുറവ് അറിയിക്കാതെ ഗില്ലും കൂട്ടരും ഇംഗ്ലണ്ട് പര്യടനത്തിൽ മിന്നിക്കുകയാണ്.
നാളെ തുടങ്ങുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ജയിക്കാൻ ആണ് ഇന്ത്യ ഇനി ശ്രമിക്കുന്നത്. പരമ്പര ഇപ്പോൾ 1 – 1 സമനിലയിലാണ്.
Discussion about this post