ധോണി- യുവരാജ്, ഈ രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് ഒരുപാട് കാര്യങ്ങൾ എത്തും. ഇരുവരും ചേർന്ന് ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ച മനോഹര നിമിഷങ്ങൾ, മികച്ച കൂട്ടുകെട്ടുകൾ, ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്സിന് ശേഷമുള്ള ആഘോഷം, യുവിയുടെ സന്തോഷ കണ്ണീർ അങ്ങനെ അനേകം കാര്യങ്ങളും എത്തും.
സമപ്രായക്കാർ ആയതിനാൽ തന്നെ ആഭ്യന്തര ക്രിക്കറ്റ് മുതൽ ഇരുവർക്കും പരസ്പരം നന്നായി അറിയാമായിരുന്നു. എന്നാൽ ആ സമയത്ത് ഇരുവരും അത്രയൊന്നും സംസാരിക്കാറില്ലാത്ത രീതിയിലാണ് മുന്നോട്ട് പോയത്. ധോണി ഇന്ത്യൻ ടീമിൽ എത്തിയ സമയത്ത് യുവി ടീമിലെ സൂപ്പർ താരമായി വളർന്ന് വന്നിരുന്നു.
എന്നാൽ ധോണിയെ അത്രയൊന്നും താത്പര്യം ഇല്ലാതിരുന്ന യുവി താരത്തെ സ്ഥിരമായി ദേഷ്യം പിടിപ്പിക്കുമായിരുന്നു. ആദ്യ വർഷങ്ങളിൽ യുവ എം.എസ്. ധോണിയെ മറ്റ് കളിക്കാർ പലപ്പോഴും ‘ബിഹാറി (ബീഹാറിൽ നിന്നുള്ളയാൾ) എന്ന് വിളിച്ചിരുന്നു. ഫോറുകളും സിക്സറുകളും അടിക്കുന്നത് വലിയ കാര്യമല്ലെന്നും മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിക്കുന്നതാണെന്നും പറഞ്ഞ് ധോണിയെ പലപ്പോഴും പരിഹസിക്കും. എന്നാൽ ധോണി മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ കളിക്കാൻ തുടങ്ങിയപ്പോൾ, യുവരാജ് പറഞ്ഞു, ടെസ്റ്റ് മത്സരങ്ങളാണ് ഒരു കളിക്കാരന്റെ മൂല്യം അളക്കുന്നത്. യുവിയുടെ മോശം പെരുമാറ്റത്തിൽ മടുത്ത ഒരു ദിവസം ധോണി പറഞ്ഞു, “അത് മനസിലാകും, പക്ഷേ ഒരു കാര്യം പറയൂ, നിങ്ങൾ എപ്പോഴും എന്തിനാണ് ഇത്ര ദേഷ്യപ്പെടുന്നത്.” എന്തായാലും അന്നത്തെ സംഭവത്തോടെ ഇരുവരും തമ്മിലുള്ള പിണക്കം തീർന്നു.
നിലവിൽ യുവി വിരമിച്ച ശേഷമുള്ള ക്രിക്കറ്റ് താരങ്ങളുടെ ലീഗുകളിൽ ഭാഗം ആകുമ്പോൾ ധോണി ഐപിഎല്ലിന്റെ ഭാഗം ആകുന്നു.
Discussion about this post