വ്യാഴാഴ്ച ലോർഡ്‌സിൽ തുടങ്ങിയ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്ന് യുവതാരം ഋഷഭ് പന്തിന് ഫീൽഡ് വിടേണ്ടി വന്നിരുന്നു. അദ്ദേഹം ഫീൽഡ് വിട്ടതിനുശേഷം, ധ്രുവ് ജുറൽ ആയിരുന്നു കീപ്പിങ് ഗ്ലൗസ് അണിഞ്ഞിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇറക്കിയ പ്രസ്താവന പ്രകാരം താരത്തിന്റെ പരിക്ക് എത്ര ഗുരുതരം ആണ് വ്യക്തമല്ല. താരം ഇന്ത്യയുടെ ബാറ്റിംഗ് സമയത്ത് തിരികെ എത്തുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.
പന്ത് തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ആക്രമണാത്മക ക്രിക്കറ്റ് ശൈലി ഈ ടെസ്റ്റ് പരമ്പരയിൽ ഒന്നിലധികം തവണ എതിരാളികളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ലോർഡ്‌സിൽ, മന്ദഗതിയിലുള്ള പിച്ചും കളി പുരോഗമിക്കുമ്പോൾ അസമമായ ബൗൺസും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, പന്തിന് അതിനെ തടയാൻ കഴിയും. അത് ലോർഡ്‌സിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന താരമായി പന്തിനെ, മാറ്റുന്നു.
കൂടാതെ, ഐസിസി നിയമങ്ങൾ അനുസരിച്ച് ധ്രുവ് ജൂറലിന് ബാറ്റ്‌സ്മാനായി പകരക്കാരനാകാൻ കഴിയില്ലെന്ന് വ്യക്തമാണ്. പന്ത് ബാറ്റ് ചെയ്യുമോ ഇല്ലയോ എന്ന് കണ്ടറിയണം. പന്ത് കൃത്യസമയത്ത് സുഖം പ്രാപിക്കുമെന്നും രണ്ടാം ദിവസം ആരംഭിക്കുമ്പോൾ തന്നെ ഗ്ലൗസ് ധരിച്ച് കളിക്കളത്തിൽ എത്തുമെന്നും ഒന്നിലധികം റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ സംഭവിച്ചാൽ, അത് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമാകും.
മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. രണ്ട് ടീമുകൾക്കും തുല്യ മേധാവിത്വം നൽകിയ ആദ്യ ദിനമാണ് അവസാനിച്ചത് എന്ന് പറയാം . ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെൻ സ്‌റ്റോക്‌സ് (39) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Dhruv Jurel takes over as wicketkeeper as Rishabh Pant heads to the dressing room for treatment after picking up an injury.
Big moment for Jurel and hoping Pant is okay.⁰#INDvsENG #ENGvIND— Kavya Maran (@Kavya_Maran_SRH) July 10, 2025
Discussion about this post