ഏതൊരു ക്രിക്കറ്റ് കളിക്കാരനും, ലോർഡ്‌സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടുക എന്നത് ഒരു സ്വപ്നസാക്ഷാത്കാര നിമിഷമാണ്. കളിയുടെ ഏറ്റവും പ്രശസ്തമായ വേദിയിൽ ചരിത്രത്തിൽ തങ്ങളുടെ രേഖപെടുക എന്നത് എല്ലാ കളിക്കാർക്കും ഉണ്ടാകുന്ന ഒരു ഭാഗ്യമല്ല. അതിനാൽ തന്നെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ലോർഡ്‌സിൽ ജസ്പ്രീത് ബുംറ തന്റെ അഞ്ച് വിക്കറ്റ് നേട്ടം നേടിയപ്പോൾ, അദ്ദേഹം ആഘോഷം നടത്തും എന്നാണ് ഏവരും കരുതിയത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ആഘോഷവും താരം നടത്തിയില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
എന്നിരുന്നാലും, താൻ ആഘോഷിക്കാതെ ഇരുന്നത് ക്ഷീണം കൊണ്ട് ആണെന്ന് ജസ്പ്രീത് ബുംറ പറഞ്ഞു. ലോർഡ്‌സിൽ 5 വിക്കറ്റ് എടുത്തിട്ടും എന്തുകൊണ്ട് ആഘോഷിച്ചില്ല എന്ന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ “ക്ഷീണിച്ചിരുന്നതിനാൽ തന്നെ ഞാൻ ആഘോഷങ്ങൾക്ക് പോയില്ല. ചാടിയുള്ള ആഘോഷത്തിന് ഉള്ള പ്രായമല്ല എനിക്ക്. ചരിത്രത്തിലിടം നേടിയതിൽ സന്തോഷം ഉണ്ടെങ്കിലും തിരികെ പോയി പന്തെറിയാനാണ് ഞാൻ ശ്രമിച്ചത്.”
ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 387 ന് പുറത്താക്കുന്നതിൽ അദ്ദേഹത്തിന്റെ 5/74 പ്രകടനം നിർണായക പങ്ക് വഹിച്ചു. ലോർഡ്‌സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന പട്ടികയിലെ 14-ാമത്തെ ഇന്ത്യക്കാരനായി. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിന്ന് വർക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി വിശ്രമം അനുവദിച്ച ബുംറ തന്റെ മികച്ച പ്രകടനത്തോടെ തിരിച്ചെത്തി. രണ്ടാം ദിവസം രാവിലെ, ജോ റൂട്ട്, ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവരുൾപ്പെടെ ഇംഗ്ലണ്ടിന്റെ മികച്ച മൂന്ന് താരങ്ങളെ പെട്ടെന്ന് തന്നെ ബുംറ മടക്കുക ആയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ 15-ാമത്തെയും വിദേശത്ത് 13-ാമത്തെയും വിക്കറ്റ് നേട്ടമാണ് ഈ അഞ്ച് വിക്കറ്റ് നേട്ടം, കപിൽ ദേവിന്റെ വിദേശ ടെസ്റ്റുകളിൽ 12 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ എന്ന റെക്കോർഡ് അദ്ദേഹം മറികടന്നു. ബുംറ മികവ് കാണിച്ചിട്ടും ഇംഗ്ലണ്ടിന്റെ ലോവർ ഓർഡർ നടത്തിയ മികച്ച ബാറ്റിംഗ് അവർക്ക് തുണയായി.
https://twitter.com/i/status/1943624764624662943
Discussion about this post