ആലപ്പുഴ: ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആലപ്പുഴ ജില്ലയില്‍ നാല് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. അരൂര്‍, ചേര്‍ത്തല, കുട്ടനാട,് കായംകുളം സീറ്റുകളിലാണ് ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുക.
ബിഡിജെഎസിന് വേണ്ടിയോ, ബിജെപിയ്ക്ക് വേണ്ടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു സ്വകാര്യ ചനാലിന് നല്കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം
Discussion about this post