സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽപരപ്പും,മരുപ്പച്ചയും ചുമടേറ്റി പോകുന്ന ഒട്ടകങ്ങളുമാണല്ലേ. മരുഭൂമിയാൽ സമ്പന്നമായ സൗദി വിദേശരാജ്യങ്ങളിൽ നിന്ന് വളരെക്കാലമായി മണൽ ഇറക്കുമതി ചെയ്ത് വരികയാണെന്ന് അറിയാമോ? ഓസ്‌ട്രേലിയ,ചൈന,ബെൽജിയം എന്നിവടങ്ങളിൽ നിന്നാണ് സൗദി മണൽ ഇറക്കുമതി ചെയ്യുന്നത്.
സൗദിയുടെ 2030 എന്ന ഗംഭീരൻ പദ്ധിക്കായാണ് സൗദി ഇത്രയധികം മണൽ ഇറക്കുമതി ചെയ്യുന്നത്. സൗദി മണൽ കൊണ്ട് സമ്പുഷ്ടമാണെങ്കിലും ഈ മണൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നവയല്ല. മരുഭൂമിയിലെ മണൽ തരിമണലുകളാണ്, ഇവ സാധാരണയായി വൃത്താകൃതിയിലുള്ളതും മിനുസമാർന്നതുമാണ്. ഇവ സിമിന്റിനോടും വെള്ളത്തിനോടും സംയോജിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നവയല്ല.
2023ൽ, സൗദി അറേബ്യ ഓസ്‌ട്രേലിയയിൽ നിന്ന് ഏകദേശം 140,000 യുഎസ് ഡോളറിന്റെ പ്രകൃതിദത്ത നിർമ്മാണ-ഗ്രേഡ് മണൽ ഇറക്കുമതി ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുഎഇ, ഖത്തർ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളും സമാനമായ കാരണങ്ങളാൽ മണൽ ഇറക്കുമതി ചെയ്യുന്നു. ചില രാജ്യങ്ങൾ പാറകൾ പൊടിച്ച് അനുയോജ്യമായ നിർമ്മാണ വസ്തുക്കൾ സൃഷ്ടിക്കുന്നതിനായി നിർമ്മിച്ച നിർമ്മിത മണൽ (എം-സാൻഡ്) പോലുള്ള ബദലുകളിൽ നിക്ഷേപം നടത്തുന്നു.













Discussion about this post