ഒരിക്കലെങ്കിലും ചെവിവേദന വരാത്തവരായി ആരുമുണ്ടാവില്ല. അസഹനീയമായ വേദനയാണ് അത് നമുക്ക് തരുന്നത്. വൈദ്യശാസ്ത്രത്തിൽ ഒറ്റാൾജിയ എന്നാണ് ചെവി വേദന അറിയപ്പെടുന്നത്. ഇരചെവികളിലോ ഒരു ചെവിയിലോ വേദന അനുഭവപ്പെടാം.ചെവിവേദന സ്ഥിരമായോ, കുറഞ്ഞും കൂടിയുമോ ഇരിക്കാം. വളരെ തീവ്രമായോ, കുറഞ്ഞ അളവിലോ, എരിച്ചിൽ പോലെയോ, തുടിക്കുന്നത് പോലെയോ വേദന അനുഭവപ്പെടാം.
ചെവിയിലെ അണുബാധ അഥവാ ഓട്ടിറ്റിസ് മീഡിയയാണ് ചെവി വേദനയുടെ ഏറ്റവും സാധാരണ കാരണം. ചെവിയുടെ നടുക്കുള്ള അണുബാധ ബാക്ടീരിയ അല്ലെങ്കിൽ വൈറസ് മൂലമാകാം ഉണ്ടാകുന്നത്. വേദനയ്ക്കൊപ്പം, ചെവിയിലെ അണുബാധ പനി, ചെവി അടഞ്ഞു എന്ന തോന്നൽ, ഓക്കാനം, ഛർദ്ദി, തലകറക്കം, താൽക്കാലികമായി കേൾവി നഷ്ടപ്പെടുക എന്നിവയ്ക്ക് കാരണമായേക്കാം. സൈനസ് അണുബാധ, കാവിറ്റി, ചെവിയിലെ ദ്വാരം, ചെവി മെഴുക്, ടോൺസിലൈറ്റിസ്, ചെവിയിൽ ദ്രാവകം അടിഞ്ഞുകൂടൽ, ജലദോഷം, മൂക്കടപ്പ്, ചെവിയുടെ ഉള്ളിലെ ശാരീരിക ക്ഷതം, വായു മർദ്ദത്തിലെ വർദ്ധനവ് എന്നിവയും ചെവി വേദന മൂലം ഉണ്ടായേക്കാം.
ചെവിവേദനയുള്ളപ്പോൾ ചില കാര്യങ്ങൾ ചെയ്യാനേ പാടില്ല
കോട്ടൻ ബട്സ്, പിൻ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ ചെവിയുടെ ഉള്ളിൽ ഇടരുത്, ചെവിക്കുള്ളിൽ വെള്ളം കയറാതെ സൂക്ഷിക്കുക, ചെവിയുടെ ഉള്ളിൽ എണ്ണ ഒഴിക്കരുത്, ചെവിക്കായം സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുത്, ശക്തമായി മൂക്ക് ചീറ്റരുത്,ചെവി വേദനയുള്ളപ്പോൾ നീന്തൽ ഒഴിവാക്കുക.









Discussion about this post