ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സുപ്രധാന കരാർ യാഥാർത്ഥ്യമാകുന്നു. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടനിലേക്ക് തിരിക്കും. യുകെ പ്രധാനമന്ത്രി കെയ്മർ സ്റ്റാർമറിൻറെ ക്ഷണപ്രകാരമാണ് മോദി യുകെ സന്ദർശിക്കുന്നത്.യുകെയിൽ എത്തുന്ന പ്രധാനമന്ത്രി ചാൾസ് രാജാവുമായും കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥൻ റെയ്‌നോൾഡ്‌സുമാകും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുകയെന്നാണ് വിവരംഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന ധാരണ.
റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും.സ്വാതന്ത്ര്യനന്തര ഇന്ത്യയെ സംബന്ധിച്ചും, ബ്രെക്‌സിറ്റ് അനന്തര യുകെയെ സംബന്ധിച്ചും വലിയൊരു മുന്നേറ്റമായാണ് ഈ വ്യാപാര ഉടമ്പടി നിരീക്ഷിക്കപ്പെടുന്നത്.
ഈ കരാറിലൂടെ കച്ചവടം ചെയ്യപ്പെടുന്ന സാധനങ്ങളുടെ 99ശതമാനത്തിനും തീരുവ ഉണ്ടാകില്ല. 64 ശതമാനം ഉത്പന്നങ്ങൾക്കും ആദ്യ ദിവസം മുതൽ തീരുവ ഇളവ് ലഭിക്കും. പത്ത് വർഷത്തിനുള്ളിൽ ഇത് 85 ശതമാനമായി ഉയർത്തും. തുകൽ, പാദരക്ഷകൾ, വസ്ത്രങ്ങൾ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഇളവ് നൽകുന്നതിലൂടെ ഇന്ത്യയുടെ ഉൽപാദന മേഖലയ്ക്ക് ഈ കരാർ ഉത്തേജനം നൽകും









Discussion about this post