അഹമ്മദാബാദ് വിമാനത്താവളത്തിൽ വീണ്ടും വിമാനഅപകടം. ടേക്കോഫിനിടെ ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചാണ് അപകടമുണ്ടായത്. തകരാർ സംഭവിച്ചയുടനെ പൈലറ്റ് മെയ് ഡേ എന്ന അടിയന്തര അറിയിപ്പ് കൺട്രോൾ റൂമിലേക്ക് അയച്ചതായാണ് വിവരം. അഹമ്മദാബാദിൽ നിന്ന് രാവിലെ 11 മണിയ്ക്ക് ദിയുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6ഇ 7966 ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
ടേക്ക് ഓഫിനിടെ എഞ്ചിന് തകരാർ സംഭവിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് വിവരം കൈമാറി. ഉടൻ തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു. 60 യാത്രക്കാരെയും ഉടൻ തന്നെ ഒഴിപ്പിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്ര മുടങ്ങിയതിന് പകരമായി യാത്രക്കാർക്ക് പകരം എയർടിക്കറ്റോ റീഫണ്ടോ നൽകുമെന്ന് കമ്പനി വ്യക്തമാക്കി.
Discussion about this post