ബാങ്കോക്ക് : തെക്കുകിഴക്കൻ ഏഷ്യയിൽ യുദ്ധകാഹളം മുഴക്കി തായ്‌ലൻഡ്-കമ്പോഡിയ സംഘർഷം. കമ്പോഡിയ തായ്‌ലൻഡ് അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇതേത്തുടർന്ന് തായ്‌ലൻഡ് രാജ്യത്തുള്ള മുഴുവൻ കമ്പോഡിയൻ പൗരന്മാരോടും രാജ്യം വിടാൻ നിർദ്ദേശം നൽകി. തുടർന്ന് കമ്പോഡിയമായുള്ള എല്ലാ അതിർത്തിയും അടച്ച തായ്‌ലൻഡ് കമ്പോഡിയയിൽ വ്യോമാക്രമണം ആരംഭിച്ചു.
കമ്പോഡിയൻ ആക്രമണത്തിൽ സി സാ കെറ്റ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് തായ് സൈന്യം അറിയിച്ചു. ഒരു ഗ്യാസ് സ്റ്റേഷനിൽ വെടിവയ്പ്പിനെ തുടർന്ന് ആറ് പേർ കൊല്ലപ്പെട്ടു. മൂന്ന് അതിർത്തി പ്രവിശ്യകളിലായി കുറഞ്ഞത് 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സുരിൻ പ്രവിശ്യയിൽ എട്ട് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ രണ്ട് സാധാരണക്കാർ മരിച്ചു.
ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിൽ ഒരു സിവിലിയൻ മരിച്ചു.
ശ്രീസാകേത് പ്രവിശ്യയിൽ 15 വയസ്സുള്ള ഒരു ആൺകുട്ടിയും ഒരു സൈനിക ഉദ്യോഗസ്ഥനും ഉൾപ്പെടെ എട്ട് സാധാരണക്കാർ മരിച്ചതായും തായ്‌ലൻഡ് വ്യക്തമാക്കി.
അതിർത്തി പ്രദേശങ്ങളിലെ കമ്പോഡിയൻ ആക്രമണത്തിന് പ്രതികാരമായി എഫ്-16 യൂദ വിമാനം ഉപയോഗിച്ചാണ് തായ്‌ലൻഡ് കമ്പോഡിയയെ ആക്രമിച്ചത്. കംബോഡിയ സായുധ ആക്രമണങ്ങൾ തുടർന്നാൽ സ്വയം പ്രതിരോധ നടപടികൾ ശക്തമാക്കാൻ തായ്‌ലൻഡ് തയ്യാറാണെന്നും തായ്‌ലൻഡ് സർക്കാർ അറിയിച്ചു. ഇരു രാജ്യങ്ങളിലും ഭരണ പ്രതിസന്ധി നേരിടുന്ന സമയമാണ് ഇത് എന്നുള്ളത് സംഘർഷം രൂക്ഷമാക്കുകയാണ്.
Discussion about this post