ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പോക്‌സോ കേസ്. ഐപിഎൽ മത്സരത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ റോയൽ ചാലഞ്ചേസ് ബംഗളൂരു പേസറായ യാഷ് ദയാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജയ്പൂർ പോലീസാണ് താരത്തിനെതിരെ പോക്‌സോ കേസെടുത്തിരിക്കുന്നത്.
നേരത്തെ യുപി സ്വദേശിനിയായ മറ്റൊരു യുവതിയുടെ പരാതിയിൽ ദയാലിനെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതി നൽകിയ പരാതി. ഈ പരാതിയിൽ യാഷ് ദയാലിനെ കസ്റ്റഡിയിൽ എടുക്കുന്നത് അലഹബദ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ പോക്‌സോ കേസ് ഉയർന്നത്.
ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാമെന്ന വാഗ്ദാനം നൽകി രണ്ടു വർഷത്തോളം യാഷ് ദയാൽ പീഡിപ്പിച്ചെന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലുള്ളത്.
Discussion about this post