ന്യൂഡൽഹി : ഇന്ത്യയിൽ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അശ്ലീലവും അസഭ്യവുമായ ഉള്ളടക്കത്തിന്റെ പേരിൽ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കി. ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെയുള്ളവയാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്തെ ഐടി നിയമങ്ങളും അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഈ ആപ്പുകളുടെ വെബ്‌സൈറ്റിലേക്കുള്ള പൊതു ആക്‌സസ് പ്രവർത്തന രഹിതമാക്കാനോ, നീക്കം ചെയ്യാനോ ഇന്‍റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിയതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർ കാണാൻ പാടില്ലാത്ത തരത്തിൽ ലൈംഗികത പ്രദർശിപ്പിക്കുകയും, സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളത്. യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ നിരവധി ഇറോട്ടിക് വെബ് സീരീസുകൾ ഈ ഒടിടി പ്ലാറ്റ്ഫോമുകൾ സംപ്രേഷണം ചെയ്തിരുന്നു. അഡാ ടിവി
, ALTT, ബിഗ് ഷോട്ട്സ് ആപ്പ്, ബൂമെക്സ്, ബുൾ ആപ്പ്, ഡെസിഫ്ലിക്സ്, ഫെനിയോ, ഫ്യൂഗി, ഗുലാബ് ആപ്പ്, ഹിറ്റ്പ്രൈം, ഹോട്ട്എക്സ് വിഐപി, ഹൽചൽ ആപ്പ്, ജല്‍വ ആപ്പ്, കങ്കൻ ആപ്പ്, ലുക്ക് എന്റർടൈൻമെന്റ്, മോജ്ഫ്ലിക്സ്, മൂഡ്എക്സ്, നവരസ ലൈറ്റ്, നിയോൺഎക്സ്, വിഐപി, ഷോഹിറ്റ്, ഷോഎക്സ്, സോൾ ടാക്കീസ്, ട്രൈഫ്ലിക്സ്, ഉല്ലു, വൗ എന്റർടെയ്ൻമെന്റ് എന്നിവയാണ് നിരോധിക്കപ്പെട്ടിട്ടുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ.








Discussion about this post