പിണറായിയിൽ സിപിഎം ക്രിമിനൽ സംഘം വെട്ടിക്കൊന്ന അച്ഛന്റെയും മകന്റെയും വീട്ടിൽ ചെന്നപ്പോഴുണ്ടായ വേദനയേറിയ അനുഭവം പങ്കുവച്ച് അഡ്വ പ്രതാപ് ജി പടിക്കൽ. 2002ൽ രമിത്തിന്റെ അച്ഛനും ബിഎംഎസ് പ്രവർത്തകനുമായ ഉത്തമനെ അദ്ദേഹം ഓടിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നിരുന്നു. പതിനാല് വർഷങ്ങൾക്കു ശേഷം 2016 ൽ സഹോദരിക്ക് മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ ഉത്തമന്റെ മകൻ രമിത്തിനെയും സിപിഎമ്മുകാർ കൊലപ്പെടുത്തുകയായിരുന്നു.
കണ്ണൂരിൽ കല്യാശ്ശേരിക്ക് സമീപം നടന്ന ഒരു സെഷൻസ് കേസിന്റെ വിചാരണയിൽ സാക്ഷികളെ വിസ്തരിക്കാനായി എത്തിയതാണ് ഞാൻ.
വിചാരണ തളിപ്പറമ്പ് സെഷൻസ് കോടതിയിൽ ……
ശശിയേട്ടൻ തലശ്ശേരിയിൽ വെച്ച് പറഞ്ഞിരുന്നു, രാജേഷ് വണ്ടി കൊണ്ടുവരും, അതിൽ പോയാൽ മതിയെന്ന്…
രാജേഷ് നല്ല വേഗതയിൽ കാർ ഓടിച്ച് പോകുമ്പോൾ കൂടെയുള്ള പ്രമോദ് ജി ആരോടോ ഫോണിൽ കൂടി പറയുന്നു, ഞങ്ങൾ അതുവഴി പോവുകയാണെന്ന്……
പിണറായി പെട്രോൾ പമ്പിനു തൊട്ടടുത്ത് ഒരു വീടിന്റെ മുറ്റത്ത് ഒരു അമ്മ റോഡിലേക്ക് നോക്കി നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി, പ്രമോദ് ജി സംസാരിച്ചത് ആ അമ്മയോടെയാണെന്ന്. സ്വഭാവികമായും ഞാൻ ഇത് ആരാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു, അത് രമിത്തിന്റെ അമ്മയാണെന്ന്.
അതെ, പിണറായിയിൽ സി പി എം കാരാൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഉത്തമന്റെ ഭാര്യ …..
പതിനാല് വർഷങ്ങൾക്കു ശേഷം സഹോദരിക്ക് മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ സ്വന്തം മകൻ രമിത്തിനെയും CPM കാർ കൊലപ്പെടുത്തുന്നത് സ്വന്തം കണ്ണുകളാൽ കാണേണ്ടി വന്ന ഒരു അമ്മ ……
കേരളത്തിൽ ഒരു പക്ഷെ സ്വന്തം ഭർത്താവും മകനും മാർക്‌സിസ്റ്റ് അക്രമികളാൽ കൊല ചെയ്യപ്പെട്ട ദുര്യോഗം അനുഭവിക്കേണ്ടി വന്ന ഒരു അമ്മ മാത്രമെ കാണു …..
അതു കൊണ്ട് തന്നെ ആ അമ്മയെ ഒന്നു നേരിട്ട് കാണണമെന്ന് തോന്നി……
തളിപ്പറമ്പിൽ സാക്ഷി വിസ്താരം വൈകുന്നേരം വരെ നീണ്ടു ……
തിരികെ പോരുമ്പോൾ പ്രമോദ് ജിയോട് നമുക്ക് ആ അമ്മയെ ഒന്നു കണ്ടാലോ എന്ന് ചോദിച്ചു, കാണാം എന്ന് മറുപടി ലഭിക്കുകയും ചെയ്തു……
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആ അമ്മയുടെ മുഖം ഞാൻ ശ്രദ്ധിച്ചു …… ഇതേ ഭാവം മുമ്പ് പല അമ്മമാരിലും ഞാൻ കണ്ടിട്ടുണ്ട് …..
വള്ളികുന്നത്തെ വിനോദിന്റെ അമ്മയെ കണ്ടപ്പോൾ ………..
മണ്ണന്തല രജ്ഞിത്തിന്റെ അമ്മയിൽ…..
ചന്ദ്രേട്ടന്റെ ഭാര്യയെ കണ്ടപ്പോൾ …..
ചെങ്ങന്നൂർ വിശാലിന്റെ അമ്മയെ കണ്ടപ്പോൾ ………..
പാലക്കാട് സജ്ഞിത്തിന്റെ അമ്മയെ കണ്ടപ്പോൾ …..
ആലപ്പുഴ രജ്ഞിത്ത് ശ്രീനിവാസിന്റെ അമ്മയെ കണ്ടപ്പോൾ …..
രാഷ്ട്രീയ ശത്രുക്കൾ ക്രൂരമായി കൊല ചെയ്ത നമ്മുടെ സഹോദരങ്ങളുടെ സ്വന്തക്കാരുടെ മുഖങ്ങളിലെല്ലാം ഇതേ സങ്കട ഭാവം ഞാൻ കണ്ടിട്ടുണ്ട് ….. അതേപോലെ ശത്രുക്കൾക്ക് മുന്നിൽ ഒരിക്കലും കരയില്ല എന്ന നിശ്ചയ ദാർഡ്യവും …..
പ്രമോദ് ജി എന്നെ പരിചയപ്പെടുത്തി.
വീടിന്റെ മുന്നിലെ മുറി നിറയെ രമിത്തിന്റെ വിവിധ പ്രായത്തിലുള്ള, വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ…….
ആ അമ്മയോട് കുറെ നേരം സംസാരിച്ചിരുന്നു……
പലപ്പോഴും ആ അമ്മയുടെ ഭാഷയിൽ സങ്കടത്തിന്റെ ഗദ്ഗദങ്ങൾ കയറി വന്നിരുന്നു…..
പോരാൻ നേരം പറഞ്ഞ ഒരു വാചകം ഉള്ളിൽ തറച്ചു …..
ആർ എസ് എസ് കാരായതുകൊണ്ടാണ് എന്റെ ഭർത്താവിനെയും മകനെയും അവർ കൊന്നുകളഞ്ഞത്…… ഏത് ആദർശത്തിൽ പ്രവർത്തിക്കണമെന്നത് അവരവരുടെ ഇഷ്ടമല്ലേ …..?
അതെ, അമ്മേ….. ഒരു ആദർശത്തിൽ അടിയുറച്ച് വിശ്വസിച്ചതിൽ ധീര ബലി ദാനികളായവരാണ് അവർ. ഞങ്ങളുടെയെല്ലാം ഉള്ളിൽ ആ ചിന്തയും ആദരവും എന്നും ഉണ്ടാകും…….
ആ പാദങ്ങളിൽ സാദര പ്രണാമങ്ങളോടെ …..
അഡ്വ പ്രതാപ് ജി പടിക്കല്
Discussion about this post