ശശിതരൂർ അനുഭവിക്കുന്നത് ‘ഉയരം’ കൂടിപ്പോയതിന്റെ പ്രശ്‌നമാണെന്ന് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. ശരാശരിക്കാർ മാത്രം മതിയെന്ന ചിന്താഗതിയാണ് മലയാളിക്ക്. ഒരാൾ കുറച്ച് ഉയർന്നാൽ വെട്ടിക്കളയുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ശശി തരൂരിന് പി കേശവദേവ് പുരസ്‌കാരം നൽകുന്ന ചടങ്ങിലാണ് അടൂരിൻറെ പരാമർശം.തരൂരിനെ രാഷ്ട്രീയത്തിലും എല്ലായിടത്തും ഇരുകയ്യും നീട്ടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ലോക്‌സഭയിലെ ചർച്ചയിൽ പ്രസംഗിക്കുന്നവരുടെ ആദ്യപട്ടികയിൽ നിന്ന് ശശി തരൂരിന്റെ പേര് വെട്ടി കോൺഗ്രസ്.നാളെയും മറ്റെന്നാളുമായി നടക്കുന്ന ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നവരുടെ പട്ടികയിൽ നിന്നാണ് തരൂരിനെ വെട്ടിയത്.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്റംഗങ്ങളുടെ വിദേശപര്യടനത്തിലെ സംഘത്തലവൻമാരിൽ ഒരാളായിരുന്നു തരൂർ. നിലവിൽ കോൺഗ്രസിന്റെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനാണ് തരൂർ.
Discussion about this post