റാഞ്ചി : ജാർഖണ്ഡിലെ ദിയോഘറിൽ കൻവാരിയ തീർത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചതായി ജാർഖണ്ഡ് സർക്കാർ അറിയിച്ചു.
ശ്രാവണ മാസത്തിൽ നടത്തുന്ന തീർത്ഥാടനമായ കൻവാർ യാത്രക്കായി പുറപ്പെട്ടിരുന്നവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഗ്യാസ് സിലിണ്ടറുകളുമായി പോയിക്കൊണ്ടിരുന്ന ട്രക്കുമായാണ് തീർത്ഥാടകരുടെ ബസ് കൂട്ടിയിടിച്ചത്. മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനമേഖലയ്ക്ക് സമീപം പുലർച്ചെ 4:30 ഓടെയാണ് അപകടം നടന്നത്.
കൻവാരിയ ഭക്തരുടെ മരണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുഃഖം രേഖപ്പെടുത്തി. മരിച്ച തീർത്ഥാടകരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ജില്ലാ ഭരണകൂടം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നൽകുന്നുണ്ടെന്നും മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post