ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. ഉഗ്രവിഷമുള്ള ഇവ പത്തിവിടർത്തിയാടുന്നത് കണ്ടാൽ തന്നെ മുട്ടിടിക്കും. നാഡിവ്യൂഹത്തെ വരെ ബാധിക്കുന്ന ഇവയുടെ വിഷം മനുഷ്യനെയും എന്തിന് ആനയെ വരെ കൊല്ലാൻ തക്കവണ്ണം ശേഷിയുള്ളതാണ്. ഇത്രയ്ക്കും പ്രത്യേകതകൾ ഉള്ളത് കൊണ്ട് തന്നെ മൂർഖന് സോഷ്യൽമീഡിയയിലും ഏറെ ആരാധകരാണുള്ളത്.
ഇപ്പോഴിതാ മൂർഖന്റെ ഒരു അപകടകരമായ വീഡിയോ ആണ് സോഷ്യൽമീഡിയയെ പിടിച്ചുകുലുക്കിയിരിക്കുന്നത്. പത്തിവിടർത്തിയാടുന്ന മൂർഖന് നേരെ കണ്ണാടി പിടിച്ചുനൽകുന്നതാണ് വീഡിയോ.
കണ്ണാടിയിൽ തന്റെ രൂപം കണ്ടെന്ന പോലെ പാമ്പ് കുറേ സമയം അതിൽ നോക്കി നിൽക്കുന്നു. തുടർന്ന് കണ്ണാടി കൊത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. @salman_pathan230 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.ബോളിവുഡ് സിനിമയായ നാഗിനിലെ ‘തേരേ ഇഷ്‌ക് കാ മുജ് പർ ഹുവാ യേ അസർ ഹേ’ എന്ന ഗാനം പശ്ചാത്തലത്തിൽ നൽകിയിട്ടുണ്ട 1.06 കോടിയിലധികം പേരാണ് വീഡിയോ കണ്ടത്.









Discussion about this post