ദിസ്പൂർ : ഗുവാഹത്തിയിലെ 21കാരനായ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. വിദ്യാർത്ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 21 കാരനായ സമിയുൾ ഹഖ് ആണ് മരിച്ചത്.
ജൂലൈ 24 ന് പുലർച്ചെ 3 മണിയോടെ ഗുവാഹത്തിയിലെ ദഖിൻഗാവ് പ്രദേശത്താണ് അപകടം നടന്നത്. നൽബാരി പോളിടെക്നിക്കിലെ വിദ്യാർത്ഥിയായ സമിയുൾ ഹഖ് ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷനിൽ പാർട്ട് ടൈം ജോലിയും ചെയ്തു വന്നിരുന്നു. ഈ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് സമിയുൾ ഹഖിനെ നന്ദിനി കശ്യപ് ഓടിച്ചിരുന്ന സ്കോർപിയോ കാർ ഇടിച്ചത്.
അപകടം കണ്ട് ആളുകൾ ഓടി കൂടിയതോടെ പരിഭ്രാന്തയായ നടി പെട്ടെന്ന് തന്നെ വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. തുടർന്ന് പോലീസ് അപകടം ഒരു ഹിറ്റ് ആൻഡ് റൺ കേസ് ആയി രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായുള്ള വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്.









Discussion about this post