എറണാകുളം : റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. തൃക്കാക്കര പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴായി പണം വാങ്ങിയെന്നും ഉള്ള യുവതിയുടെ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.
വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയിട്ടുള്ളത്. കോഴിക്കോടും കൊച്ചിയിലും ഉൾപ്പെടെ വച്ച് അഞ്ച് തവണ പീഡിപ്പിച്ചു. സുഹൃത്തുക്കളായ റാപ്പർമാർക്കും തങ്ങൾ തമ്മിലുള്ള ബന്ധം അറിയാമായിരുന്നു. പലപ്പോഴായി വേടൻ പണവും കൈപ്പറ്റിയിരുന്നു. 31,000 രൂപ പണമായി വാങ്ങുകയും തന്റെ ബാങ്ക് അക്കൗണ്ട്, ജി പേ തുടങ്ങിയ വിവരങ്ങൾ കൈക്കലാക്കുകയും ചെയ്തു എന്നും യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്നു.
വേടൻ വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത് എന്താണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. സുഹൃത്തുക്കൾക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു. പലതവണ പീഡിപ്പിച്ച ശേഷം ഒഴിവാക്കുകയായിരുന്നു. പിന്നീട് ഫോണിൽ വിളിച്ചാൽ പോലും എടുക്കാതെയായി. ബന്ധത്തിൽ നിന്നുള്ള വേടന്റെ പിൻമാറ്റം തന്നെ മാനസികമായി തളർത്തി എന്നും ഡിപ്രഷനിൽ ആക്കി എന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. അതേസമയം വേടൻ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
Discussion about this post