ചെന്നൈ : നടി ഖുശ്ബു സുന്ദറിന് തമിഴ്നാട് ബിജെപിയിൽ പുതിയ ചുമതല. പാർട്ടി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആണ് ഖുശ്ബുവിനെ നിയമിച്ചിട്ടുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടാണ് തമിഴ്നാട് ബിജെപിയിൽ പ്രധാന സ്ഥാനങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ടവരുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖുശ്ബു സുന്ദർ പാർട്ടിയുടെ ഉന്നതസ്ഥാനത്തേക്ക് എത്തുന്നത്.
നിയമനത്തിൽ താൻ വളരെയധികം സന്തോഷവതിയാണെന്ന് ഖുശ്ബു വ്യക്തമാക്കി. തന്നിൽ വിശ്വാസം അർപ്പിച്ച് ഈ പുതിയ ചുമതല നൽകിയതിന് പാർട്ടിയിലെ മുതിർന്ന നേതാക്കളോട് നന്ദി പറയുന്നതായും ഖുശ്ബു അറിയിച്ചു. മണ്ഡലങ്ങളിലുടനീളം ബൂത്ത് തല സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതായിരിക്കും തന്റെ അടിയന്തര മുൻഗണനയെന്നും നടി വ്യക്തമാക്കി.
സൗത്ത് ചെന്നൈയിലാണ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിയുന്നത്ര പൊതുജനങ്ങളിലേക്ക് എത്തിച്ചേരുക എന്നുള്ളതിന് പ്രാധാന്യം നൽകുന്നു. വീടുതോറുമുള്ള പ്രചാരണത്തിലൂടെയും വോട്ടർമാരെ നേരിട്ട് കണ്ട് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നന്മയെക്കുറിച്ച് അവരോട് സംസാരിക്കണം. തിരഞ്ഞെടുപ്പിൽ പോരാടാൻ എ.ഐ.എ.ഡി.എം.കെ പോലുള്ള ഒരു പങ്കാളി ഞങ്ങളോടൊപ്പം ഉള്ളതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബാക്കിയുള്ള കാര്യങ്ങളിൽ പാർട്ടി മേധാവികളും മുതിർന്ന നേതാക്കളും തീരുമാനമെടുക്കുമെന്ന് ഞാൻ കരുതുന്നു എന്നും ഖുശ്ബു വ്യക്തമാക്കി.









Discussion about this post