തിരുവനന്തപുരം : കെടിയു-ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കെടിയു, ഡിജിറ്റൽ സർവകലാശാല വിസിമാരെ നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും ശിവ പ്രസാദിനെ കെടിയു വിസിയായി പുനർനിയമനം നൽകി.
ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ രംഗത്തെത്തി. ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സർക്കാർ സൂചിപ്പിച്ചത്. താൽക്കാലിക വിസിമാരുടെ നിയമനത്തോടെ ഗവർണർ-സർക്കാർ പോര് വീണ്ടും കടുക്കുകയാണ്. നിലവിൽ ആറുമാസത്തേക്കാണ് ഗവർണർ വിസിമാർക്ക് നിയമനം നൽകിയിരിക്കുന്നത്.
വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന സുപ്രീം കോടതിയുടെ വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സംസ്ഥാന സർക്കാർ സൂചിപ്പിക്കുന്നത്. എന്നാൽ പുറത്തുപോയവരെ വീണ്ടും നിയമിക്കാമെന്ന സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് ഗവർണർ വിസിമാർക്ക് പുനർനിയമനം നൽകിയിരിക്കുന്നത്.









Discussion about this post