റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാണ് ഇന്ത്യ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്. എണ്ണ വാങ്ങുന്നത് തുടരും എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഭീഷണികൾ വകവയ്ക്കാതെ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണ്. ഇന്ത്യയ്ക്ക് ഇതിന്റെ പേരിൽ റഷ്യയിൽ നിന്ന് ഇളവും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനറികളായ ഇന്ത്യൻ ഓയിൽ കോർപ്പ് ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോർപ്പ് ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ റഷ്യൻ വിതരണക്കാരിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെന്നും സ്‌പോട്ട് ഡീലുകൾക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇന്ത്യ സൈനിക ഉപകരണങ്ങൾ വാങ്ങുന്നത് റഷ്യയിൽ നിന്ന് ആയതിനാലാണ് ഇത്തരത്തിലൊരു നീക്കം എന്നായിരുന്നു ട്രംപിന്റെ വാദം.









Discussion about this post