ഓണക്കാല പ്രത്യേക ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു. ദക്ഷിണ റെയിൽവേയാണ് എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഓണക്കാലത്തെ പരിഗണിച്ച് അനുവദിച്ച ട്രെയിനുകളിലെ റിസർവേഷനാണ് തുടങ്ങിയിരിക്കുന്നത്. എസ്എംവിടി ബംംഗളൂരു സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയും തിരിച്ചുമുള്ള രണ്ട് ട്രെയിനുകളാണ് റിസർവേഷൻ തുടങ്ങിയവയിലൊന്ന്. മറ്റൊന്ന് മംഗളൂരു ജങ്ഷൻ മുതൽ കൊല്ലം വരെയും തിരിച്ചുമുള്ള ട്രെയിനാണ്. മംഗളൂരു ജങ്ഷൻ മുതൽ തിരുവനന്തപുരം നോർത്ത് വരെയും തിരിച്ചുമുള്ള ട്രെയിനിലും മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നുമുതൽ റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ 06119 ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 27, സെപ്റ്റംബർ 03, സെപ്റ്റംബർ 10 എന്നീ തീയതികളിൽ സർവീസ്)
06120 കൊല്ലം- ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 28, സെപ്റ്റംബർ 04, 11 എന്നീ തീയതികളിൽ സർവീസ്) 06041 മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 04, 06, 11, 13 തീയതികളിൽ സർവീസ്) 06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 05, 07, 12, 14 തീയതികളിൽ സർവീസ്)
06047 മംഗളൂരു ജങ്ഷൻ- കൊല്ലം എക്സ്പ്രസ്( ഓഗസ്റ്റ് 25, സെപ്റ്റംബർ 01, 08 തീയതികളിൽ സർവീസ്) 06048 കൊല്ലം-മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 26, സെപ്റ്റംബർ 02,09 തീയതികളിൽ സർവീസ്) ഓഗസ്റ്റ് രണ്ട് മുതൽ റിസർവേഷൻ ആരംഭിച്ച ട്രെയിനുകൾ 06547 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 03 തീയതികളിൽ സർവീസ്) 06548 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്(ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 04 തീയതികളിൽ സർവീസ് 06523 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്(ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബർ 01, 08, 15 തീയതികളിൽ സർവീസ്) 06524 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്( ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02, 09, 16 തീയതികളിൽ സർവീസ്)









Discussion about this post