മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. പതിമംഗലം സ്വദേശി പികെ ബുജ്ജെറാണ് അറസ്റ്റിലായത്. ഇയാൾ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു.
ലഹരിമരുന്ന് കേസിൽ കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് ബുജൈറിന്റെ ബന്ധം വ്യക്തമായതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോൾ പി.കെ ബുജൈർ പോലീസിനെ കയ്യേറ്റം ചെയ്തു. ബുജൈറിനെതിരെ ബി എൻ എസ് 132 , 121 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പ് അടക്കം ചേർത്താണ് കേസ്.










Discussion about this post