ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ, നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ഇഷാൻ കിഷൻ, മറ്റൊരു സൂപ്പർതാരം ശ്രേയസ് അയ്യർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
ശക്തമായ ബാറ്റിംഗ് നിരയും വൈവിധ്യമുള്ള ബൗളിംഗ് കരുത്തുമായാണ് ഇന്ത്യ കിവികളെ നേരിടാൻ ഒരുങ്ങുന്നത്. പരിക്കിൽ നിന്നും ഫോമില്ലായ്മയിൽ നിന്നും മോചിതരായി ഇഷാൻ കിഷനും ശ്രേയസ് അയ്യരും ടി20 ടീമിലേക്ക് തിരിച്ചെത്തിയത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിലുള്ള മത്സരം ടീമിലെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.
ടീമിലെ സീനിയർ ഓൾറൗണ്ടറായ അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത് ടീം മാനേജ്‌മെന്റിന് അദ്ദേഹത്തിലുള്ള വിശ്വാസം വർദ്ധിച്ചതിന്റെ അടയാളമാണ്. അക്‌സറിനെ ടി 20 ലോകകപ്പിൽ ഇന്ത്യ അമിതമായി ആശ്രയിക്കും എന്നതും ഇതുവഴി നമുക്ക് മനസിലാക്കാം. കുൽദീപ് യാദവിനൊപ്പം വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും എത്തുന്നതോടെ ഇന്ത്യയുടെ സ്പിൻ നിര അതിശക്തമാകും.













Discussion about this post