ബെംഗളൂരു : കർണാടകയിൽ ഗതാഗത തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിച്ചു. നിലവിൽ സംസ്ഥാനത്തെ ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിൽ യാത്രക്കാർ വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുകയാണ്. ബെംഗളൂരു നഗരത്തിലെ ഐപി ജീവനക്കാരോട് ഉൾപ്പെടെ വർക്ക് ഫ്രം ഹോം സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകി.
കർണാടകയിലെ സംസ്ഥാന സർക്കാർ നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ ചൊവ്വാഴ്ച രാവിലെ മുതൽ ആണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് സംസ്ഥാനത്തുടനീളമുള്ള ബസ് സർവീസുകളെ ബാധിച്ചു. 2024 ജനുവരി 1 മുതൽ 38 മാസത്തെ ശമ്പളവും ശമ്പള പരിഷ്കരണവും ഉറപ്പാക്കണമെന്ന ആവശ്യം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച കർണാടക ഹൈക്കോടതി പണിമുടക്കിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയിരുന്നു. സർക്കാരും യൂണിയനുകളും തമ്മിലുള്ള ചർച്ചയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്റ്റേ അവഗണിച്ചാണ് തൊഴിലാളികൾ സമരം നടത്തുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ബസ് ഡിപ്പോകളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.









Discussion about this post