ഭോപ്പാൽ : മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പങ്കുവെച്ചതിന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ കേസ്. മധ്യപ്രദേശിൽ ആണ് സംഭവം നടന്നത്. ഇൻഡോറിലെ യൂത്ത് കോൺഗ്രസ് സിറ്റി യൂണിറ്റ് പ്രസിഡന്റിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഭാരതീയ ജനത യുവ മോർച്ച (ബിജെവൈഎം) സിറ്റി യൂണിറ്റ് പ്രസിഡന്റ് സൗഗത് മിശ്രയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
യൂത്ത് കോൺഗ്രസ് പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് റമീസ് ഖാനെതിരെ ആണ് കേസെടുത്തിട്ടുള്ളത്. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള ക്രിമിനൽ കേസ് ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരനായ മിശ്ര പോലീസിന് ഡിജിറ്റൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
“ഒരു അമുസ്ലിം വ്യക്തി ഇസ്ലാം മതം സ്വീകരിച്ചാൽ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവന്റെ കറുത്ത ഹൃദയം ശുദ്ധീകരിക്കപ്പെടും, ഒരു അമുസ്ലിം വ്യക്തി ഇസ്ലാം സ്വീകരിക്കുന്നില്ലെങ്കിൽ അവന്റെ ഹൃദയം കറുത്തതായി തന്നെ തുടരും” എന്ന സന്ദേശമാണ് റമീസ് ഖാൻ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പങ്കുവെച്ചിരുന്നത്.










Discussion about this post