റഷ്യയുമായുള്ള എണ്ണ ഇടപാടിൽ അമേരിക്ക ഉയർത്തുന്ന നിരന്തര തീരുവ ഭീഷണിക്കെതിരെ കണക്കുകൾ നിരത്തി ഔദ്യോഗികമായി തന്നെ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ തീരുവ ഉയർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കാണ് ഇന്ത്യ ചുട്ടമറുപടി നൽകിയത്. വിദേശകാര്യമന്ത്രാലയമാണ് ഔദ്യോഗിക പ്രസ്താവനയിറക്കിയത്.
യുക്രെയ്ൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയപ്പോൾ, യുഎസ് സജീവമായി പ്രോത്സാഹിപ്പിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. ക്രൂഡ് ഓയിൽ കയറ്റുമതിയിൽ ഇന്ത്യൻ റിഫൈനർമാരെ ഒറ്റപ്പെടുത്തുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ നിലപാടിനെയും ഇന്ത്യ ശക്തമായി എതിർത്തു.
ഇന്ത്യയുടെ ഇറക്കുമതി ആഗോള വിപണി സാഹചര്യം നിർബന്ധിതമാക്കുന്ന ആവശ്യകതയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉപഭോക്താവിന് താങ്ങാനാവുന്നതും മുൻകൂട്ടി മനസ്സിലാക്കാവുന്നതുമായ ഊർജ്ജ ചെലവ് ഉറപ്പാക്കുന്നതിനാണ് ഇന്ത്യയുടെ ഈ ഇറക്കുമതി. ആഗോള വിപണി സാഹചര്യങ്ങൾ ഇന്ത്യയെ നിർബന്ധിതമാക്കിയ ഒരു ആവശ്യകതയാണിത്. ഇങ്ങനെയെല്ലാം ആയിരിക്കതന്നെ, ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങളും റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെന്ന് വെളിപ്പെടുന്നു. ഞങ്ങളുടെ കാര്യത്തിൽ നിന്ന് വ്യത്യസ്തമായി അവരുടെ വ്യാപാരം ഒരു സുപ്രധാന ദേശീയ നിർബന്ധം പോലുമല്ലെന്ന് പ്രസ്താവനയിൽ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.
2024-ൽ യൂറോപ്യൻ യൂണിയൻ റഷ്യയുമായി 67.5 ബില്യൺ യൂറോയുടെ ഉഭയകക്ഷി വ്യാപാരം നടത്തി. 2023-ൽ 17.2 ബില്യൺ യൂറോയായുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാൾ ഇത് വളരെ കൂടുതലാണെന്നും ഇന്ത്യ തിരിച്ചടിച്ചു. 2024-ൽ യൂറോപ്യൻ എൽഎൻജി ഇറക്കുമതി റെക്കോർഡ് 16.5 മില്യൺ ടണ്ണിലെത്തിയെന്നും ഇന്ത്യ ഓർമിപ്പിച്ചു. യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല, വളം, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങൾ, ഗതാഗത ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നുവെന്നും ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല വളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങൾ, ഗതാഗത ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം, ആണവ വ്യവസായത്തിനായി റഷ്യയിൽ നിന്ന് യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, വൈദ്യുത ഇന്ധന വ്യവസായത്തിനുള്ള പല്ലേഡിയം, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവയും ഇറക്കുമതി ചെയ്യുന്നത് തുടരുന്നു.ഈ പശ്ചാത്തലത്തിൽ ഇന്ത്യയെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
യുഎസും യൂറോപ്യൻ യൂണിയനും യുക്തിരഹിതമായാണ് ഇന്ത്യയോട് പെരുമാറുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത വിതരണങ്ങൾ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ആ സമയത്ത് അമേരിക്ക ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിച്ചു. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.









Discussion about this post