അമേരിക്കയെ പലതും ഓർമ്മിപ്പിച്ച് ഇന്ത്യൻ സൈന്യം. പതിറ്റാണ്ടുകളായി പാകിസ്താനെ എങ്ങനെയാണ് ആയുധങ്ങൾ നൽകി പിന്തുണച്ച് വരുന്നതെന്ന് കാണിക്കുന്ന 1971 ലെ ഒരു പത്രവാർത്തയാണ് സൈന്യം പുറത്തുവിട്ടത്. ഇന്ത്യൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡാണ് എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്. 1971 ഓഗസ്റ്റ് 5 ലേതായിരുന്നു വാർത്ത. ആ വർഷത്തെ ഈ ദിവസം യുദ്ധത്തിന്റെ മുന്നൊരുക്കം- ഓഗസ്റ്റ് 2,1971 എന്നാണ് പോസ്റ്റിന് സൈന്യം മുന്നറിയിപ്പ് നൽകിയത്.
പാകിസ്താന് ആയുധങ്ങൾ വിതരണം ചെയ്യുന്നതിനെപ്പറ്റി നാറ്റോ ശക്തികളെയും സോവിയറ്റ് യൂണിയനെയും സമീപിച്ച കാര്യം അന്നത്തെ പ്രതിരോധ ഉത്പാദന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വിസി ശുക്ല രാജ്യസഭയിൽ പറഞ്ഞതായി പത്രവാർത്തയിൽ പരാമർശിക്കുന്നു. സോവിയറ്റ് യൂണിയനും ഫ്രഞ്ച് സർക്കാരും പാകിസ്താന് ആയുധങ്ങൾ നൽകുന്നത് നിഷേധിച്ചപ്പോൾ യുഎസ് പിന്തുണ തുടർന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അമേരിക്കയും ചൈനയും ‘തുച്ഛമായ വിലയ്ക്ക്’ പാകിസ്താന് ആയുധങ്ങൾ വിറ്റുവെന്നും അതിൽ പറയുന്നു – 1971-ൽ ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്താൻ പോരാടിയത് ഈ രണ്ട് രാജ്യങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ചാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വലിയ താരിഫും പിഴയും ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു ഇതിന് ഇന്ത്യ തക്കതായ മറുപടിയും നൽകിയിരുന്നു.









Discussion about this post