ശ്രീനഗർ : ഓപ്പറേഷൻ സിന്ദൂറിന് ശേഷം അതിർത്തി കടന്നുള്ള വെടിവെപ്പുമായി പാകിസ്താൻ. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാകിസ്താന്റെ ഏകപക്ഷീയമായ പ്രകോപനം. പൂഞ്ചിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ് നടന്നു. പാകിസ്താന്റെ പ്രകോപനത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചു.
പൂഞ്ചിലെ മാൻകോട്ട് സെക്ടറിൽ നിയന്ത്രണ രേഖയോട് ചേർന്ന് പാകിസ്താൻ സൈന്യം അതിർത്തി കടന്ന് വെടിവയ്പ്പ് നടത്തുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ 15 മിനിറ്റോളം വെടിവെപ്പ് നീണ്ടുനിന്നു. ഇന്ത്യൻ സൈന്യത്തിന്റെ സമയോചിതമായ തിരിച്ചടിയിലൂടെ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









Discussion about this post