ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. റിപ്പോ നിരക്ക് 5.5% ൽ മാറ്റമില്ലാതെ തുടരുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗ് അവസാനിച്ചശേഷം നടത്തിയ പ്രസ്താവനയിലാണ് റിസർവ്ബാങ്ക് ഗവർണർ പ്രധാന തീരുമാനങ്ങൾ വ്യക്തമാക്കിയത് . 2025 ഓഗസ്റ്റ് 4 ന് ആരംഭിച്ച മീറ്റിംഗ് മൂന്നുദിവസമാണ് തുടർന്നിരുന്നത് .
ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറ് അംഗ പാനൽ ആണ് മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്തത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിലവിൽ ശുഭകരമാണെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ സാഹചര്യവും രാജ്യത്തെ നിലവിലുള്ള ശേഷിയും കണക്കിലെടുത്താണ് പലിശ നിരക്കുകൾ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാമത്തെ ദ്വൈമാസ പണനയം ആണ് ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. പോളിസി നിരക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ ഇഎംഐയിൽ തൽക്കാലം മാറ്റമൊന്നും ഉണ്ടാകില്ല. 2026 സാമ്പത്തിക വർഷത്തിലെ വളർച്ചാ പ്രവചനം 6.5 ശതമാനമായി നിലനിർത്തിയിട്ടുണ്ടെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
Discussion about this post