യുപിഐ ഇടപാടുകൾ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് വ്യക്തമാക്കി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യുപിഐ ഇടപാടുകൾക്കായി വേണമെന്നും അദ്ദേഹം പറഞ്ഞു. യുപിഐ ഇടപാടുകൾ നടത്തുന്ന പ്രക്രിയക്ക് ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപിഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യുപിഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം 3.10 ബില്യണിൽ നിന്ന് ആറ് ബില്യണായി ഉയർന്നിരുന്നു. 2025 ജൂണിൽ മാത്രം 18.39 ബില്യൺ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം ഇതേ മാസം 13.88 ബില്യൺ ഇടപാടുകളായിരുന്നു നടന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 32 ശതമാനം കൂടുതലാണ് ഇത്തവണ
Discussion about this post