ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ വ്യോമസേനയുടെ കുറഞ്ഞത് അഞ്ച് ജെറ്റുകളെങ്കിലും എസ് -400 വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി വെളിപ്പെടുത്തി വ്യോമസേന (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്. ബംഗളൂരുവിൽ എയർ മാർഷൽ കത്ര വാർഷിക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷഹബാസ് ജേക്കബാബാദ് വ്യോമതാവളത്തിൽ നിർത്തിയിട്ടിരുന്ന പാകിസ്താൻ വ്യോമസേനയുടെ ചില എഫ്-16 യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി വ്യോമസേനാ മേധാവി പറഞ്ഞു. കൂടാതെ, ഓപ്പറേഷൻ സിന്ദൂരിനിടെ മുരിദ്, ചക്ലാല തുടങ്ങിയ രണ്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്കും കേടുപാടുകൾ സംഭവിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരീകരിച്ച അഞ്ച് വിമാനങ്ങളിൽ ഒന്ന് വലിയ വിമാനമായിരുന്നു, അത് ഒരു എലിന്റ് വിമാനമോ എഇഡബ്ല്യു & സി വിമാനമോ ആകാം, ഇത് ഏകദേശം 300 കിലോമീറ്റർ അകലെ നിന്ന് വെടിവച്ചിട്ടതാണെന്നും, ഇത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉപരിതല-വ്യോമ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തെയും പ്രശംസിച്ചു, ഓപ്പറേഷൻ സിന്ദൂരിൽ അത് ‘അത്ഭുതകരമായ പ്രവർത്തനം’ ചെയ്തുവെന്ന് പറഞ്ഞു. എസ്-400-കളെ ഒരു ‘ഗെയിം-ചേഞ്ചർ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ‘ആ സിസ്റ്റത്തിന്റെ ശക്തി കാവലാലാളായെന്ന് ചൂണ്ടിക്കാട്ടി.









Discussion about this post