ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദുൽ പ്രദേശത്ത് വെച്ച് സുരക്ഷാ സേന ഭീകരരെ വളഞ്ഞു. നിലവിൽ രണ്ട് ഭീകരർ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
“ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ ദുൽ പ്രദേശത്ത് ഇന്ത്യൻ ആർമിയുടെ സൈനികർ തീവ്രവാദ വിരുദ്ധ പ്രവർത്തനം ആരംഭിച്ചു. വെടിവയ്പ്പ് തുടരുകയാണ്” എന്ന് ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ മുതലാണ് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
മലയോര മേഖലയായ ദുൽ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക വിവരത്തെത്തുടർന്ന് സുരക്ഷാ സേന സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. തിരച്ചിൽ സംഘത്തെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഒളിച്ചിരിക്കുന്ന രണ്ട് ഭീകരർ വെടിയുതിർത്തു. തുടർന്ന് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഭീകരത തിരച്ചിൽ സൈന്യം തുടരുകയാണ്.









Discussion about this post