ന്യൂഡൽഹി : ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ഓഗസ്റ്റ് 1 ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്ന് ബീഹാറിലെ ഒരു യോഗ്യരായ വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ അറിയിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശം ഉള്ള ഒരു വോട്ടർ പോലും വോട്ടർപട്ടികയിൽ നിന്നും പുറത്താകില്ല. മുൻകൂർ അറിയിപ്പ് നൽകാതെയും, വാദം കേൾക്കാനുള്ള അവസരമില്ലാതെയും, ന്യായമായ ഉത്തരവില്ലാതെയും ആരെയും വാട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യില്ല എന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ശനിയാഴ്ച സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ പണം തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യോഗ്യരായ 65 വോട്ടർമാരെ തെറ്റായി ഒഴിവാക്കിയെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആരോപിച്ചതിനെ തുടർന്നാണ് സത്യവാങ്മൂലം. യോഗ്യരായ എല്ലാ വോട്ടർമാരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബോഡി ഉറപ്പുനൽകി.
ഓഗസ്റ്റ് 6നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതികരണം സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്. ഓഗസ്റ്റ് 13 ന് കേസ് സുപ്രീംകോടതി പരിഗണിക്കും. മോട്ടോർ പട്ടികയിൽ നേരത്തെ പേരുണ്ടെങ്കിൽ ഒഴിവാക്കുന്ന വിവരവും കാരണങ്ങളും സൂചിപ്പിച്ചുകൊണ്ട് ബന്ധപ്പെട്ട വോട്ടർക്ക് മുൻകൂർ അറിയിപ്പ് നൽകാതെയോ വോട്ടറുടെ വാദം കേൾക്കാനും പ്രസക്തമായ രേഖകൾ നൽകാനും ന്യായമായ അവസരം നൽകാതെയോ വോട്ടർ പട്ടികയിൽ നിന്നും ആരുടെയും പേര് ഒഴിവാക്കില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.









Discussion about this post