ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ തെളിവുകൾ കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ആരോപണയിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരട്ട വോട്ട് ചെയ്തുവെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകൾ രാഹുൽ ഗാന്ധി നൽകണമെന്ന്
കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഔദ്യോഗികമായി അറിയിച്ചു.
ഓഗസ്റ്റ് 7 ന് ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ശ്രീമതി ശകുൻ റാണി എന്ന വോട്ടർ രണ്ടുതവണ വോട്ട് ചെയ്തതായി രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. താൻ കാണിക്കുന്ന രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയിൽ നിന്നുള്ളതാണെന്നും ഒരു പോളിംഗ് ഓഫീസർ ഒരു ഐഡി കാർഡിൽ രണ്ട് വോട്ടുകൾ അടയാളപ്പെടുത്തിയെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ രാഹുൽ കാണിച്ചത് പോളിംഗ് ഉദ്യോഗസ്ഥർ നൽകുന്ന രേഖയല്ല എന്നാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്.
പത്രസമ്മേളനത്തിൽ കാണിച്ച രേഖ വ്യാജമാണെന്ന് തെളിഞ്ഞതോടെ ആണ് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ശ്രീമതി ശകുൻ റാണി ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും പ്രദർശിപ്പിച്ചിരിക്കുന്ന ടിക്ക് ചെയ്ത രേഖ ഒരു പോളിംഗ് ഉദ്യോഗസ്ഥനും നൽകിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധി കാണിക്കുന്നത് പോളിംഗ് ഓഫീസർ നൽകിയ രേഖയല്ലെന്ന് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ തന്നെ ആരോപണത്തിൽ പറയുന്ന രീതിയിൽ ഇരട്ട വോട്ട് നടന്നു എന്നതിനുള്ള രേഖകൾ രാഹുൽഗാന്ധി സമർപ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്.









Discussion about this post