ന്യൂഡൽഹി : ഗുരുഗ്രാം വ്യാജ ഭൂമി ഇടപാടിലൂടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര അനധികൃതമായി 58 കോടി രൂപ സമ്പാദിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഗുരുഗ്രാമിലെ ഷിക്കോപൂരിൽ നടന്ന വ്യാജ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ ഡിയുടെ നടപടി.
ബ്ലൂ ബ്രീസ് ട്രേഡിംഗിൽ നിന്ന് റോബർട്ട് വദ്രക്ക് 5 കോടി രൂപയും സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റിയിൽ നിന്ന് 53 കോടി രൂപയും ലഭിച്ചു. രണ്ട് കമ്പനികളും വാദ്രയുടെ ബിസിനസ് ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. സ്വത്ത് വാങ്ങാനും നിക്ഷേപം നടത്താനും കമ്പനികളുടെ വായ്പകൾ തിരിച്ചടയ്ക്കാനും ഈ പണം ഉപയോഗിച്ചതായി ഇഡി പറയുന്നു.
ബാങ്ക് ഇടപാടുകൾ, കമ്പനി രേഖകൾ, സാക്ഷി മൊഴികൾ എന്നീ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പണം വന്ന കമ്പനികൾ വാദ്രയുടെ അടുത്ത കൂട്ടാളികളാണെന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണ് ഈ വ്യാജ ഇടപാട് നടത്തിയത്. പ്രതിക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയും കുറ്റകൃത്യത്തിൽ നിന്ന് ലഭിച്ചതായി കണ്ടെത്തിയ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും ശുപാർശ ചെയ്യുന്ന കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് വദ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.









Discussion about this post