ന്യൂഡൽഹി : പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY) പ്രകാരം 3,200 കോടി രൂപയുടെ വിള ഇൻഷുറൻസ് ക്ലെയിം തുക തിങ്കളാഴ്ച വിതരണം ചെയ്യും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 ലക്ഷം കർഷകർക്കാണ് വിള ഇൻഷുറൻസ് ലഭിക്കുക.
രാജസ്ഥാനിലെ ജുൻജുനു എയർസ്ട്രിപ്പിൽ നടക്കുന്ന ചരിത്രപ്രധാനമായ പരിപാടിയിൽ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷത വഹിക്കും, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി, രാജസ്ഥാൻ കൃഷി മന്ത്രി ഡോ. കിരോഡി ലാൽ മീണ, മുതിർന്ന ഉദ്യോഗസ്ഥർ, കർഷക നേതാക്കൾ, പൊതുജന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്ന രീതിയിൽ ഡിജിറ്റലായി തുക കൈമാറും.
വിതരണം ചെയ്യുന്ന ആകെ തുകയിൽ, രാജസ്ഥാനിലെ കർഷകർക്ക് ₹1,121 കോടി ലഭിക്കും, ഇത് 7 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനപ്പെടും. മധ്യപ്രദേശിലെ കർഷകർക്ക് ₹1,156 കോടിയും ഛത്തീസ്ഗഢിന് ₹150 കോടിയും മറ്റ് സംസ്ഥാനങ്ങൾക്ക് ₹773 കോടിയും ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ തോതിലുള്ള വിള ഇൻഷുറൻസ് കൈമാറ്റം നടത്തുന്നത് ഇതാദ്യമാണ്.









Discussion about this post