ന്യൂഡൽഹി : വോട്ട് മോഷണം ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേരള ബിജെപി പ്രസിഡണ്ടും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൈവശം വോട്ടർ പട്ടിക പരിശോധനയ്ക്കായി ലഭ്യമാണെന്ന് ഇന്ന് രാഷ്ട്രീയത്തിലുള്ള എല്ലാവർക്കും അറിയാം. രാഹുൽ ഗാന്ധി എപ്പോഴും അവധിയിലായതിനാൽ അദ്ദേഹത്തിന് ഇതിനെക്കുറിച്ച് അറിയാത്തതായിരിക്കും എന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
“കഥകൾ കെട്ടിച്ചമയ്ക്കുന്നതിലും ഭരണഘടനാ സ്ഥാപനങ്ങൾ, സർക്കാർ, ഇന്ത്യൻ സായുധ സേന എന്നിവയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിലും രാഹുൽ ഗാന്ധിക്ക് ഒരു നീണ്ട ചരിത്രമുണ്ട്. 2008 ലെ മുംബൈ ആക്രമണ സമയത്തും 2019 ൽ പുൽവാമയിലും നമ്മൾ ഇത് കണ്ടു. നമ്മൾ അത് കണ്ടു. അദ്ദേഹം എപ്പോഴും കഥകൾ കെട്ടിച്ചമയ്ക്കുന്നതിൽ വിദഗ്ധനാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്ന് നിങ്ങൾ തന്നെ നേരിട്ട് ചോദിക്കണം” എന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
“എന്റെ അഭിപ്രായത്തിൽ കോൺഗ്രസ് പാർട്ടി ഇന്ന് വളരെ അസംതൃപ്തരാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആവർത്തിച്ചുള്ള തോൽവികൾക്ക് ശേഷം കോൺഗ്രസ് ആകെ കുഴപ്പത്തിലാണ്. പാർട്ടി നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും ശ്രദ്ധ തിരിക്കാൻ ആണ് രാഹുൽ ഗാന്ധി ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്. ഇതുവരെ അദ്ദേഹം ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയായിരുന്നു. ഇപ്പോൾ അദ്ദേഹം ഇവിഎമ്മുകൾ ഉപേക്ഷിച്ചു, ഇപ്പോൾ അദ്ദേഹം വോട്ടർ പട്ടികയിലേക്ക് നീങ്ങിയിരിക്കുകയാണ്” എന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post