ന്യൂഡൽഹി : പാർലമെന്റിനു പുറത്തു നടന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച് പൂർണ്ണമായും അവഗണിച്ച് ലോക്സഭാ നടപടികളുമായി കേന്ദ്രസർക്കാർ. മൂന്ന് സുപ്രധാന ബില്ലുകൾ ആണ് ഇന്ന് ലോക്സഭയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളത് . പുതുക്കിയ ആദായനികുതി ധനമന്ത്രി ബിൽ ധനമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.
ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബിൽ-2025, ഇന്ത്യൻ തുറമുഖ ബിൽ-2025 എന്നിവയാണ് ലോക്സഭയിൽ ഇന്ന് അവതരിപ്പിച്ച ബില്ലുകൾ. തുടർന്ന് ലോക്സഭ വൈകുനേരം നാലുമണിവരെ പിരിഞ്ഞു. വൈകിട്ട് ഇന്ത്യൻ തുറമുഖ ബിൽ, 2025 ലോക്‌സഭ പരിഗണിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ പരിഷ്കരിച്ച പുതിയ ആദായനികുതി ബിൽ 2025 അവതരിപ്പിച്ചു . 1961 ലെ നിലവിലെ ആദായനികുതി നിയമത്തിന് പകരമായാണ് കേന്ദ്രസർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്.
പാർലമെന്ററി സെലക്ട് കമ്മിറ്റിയിൽ നിന്നുള്ള ശുപാർശകൾ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയാണ് പുതുക്കിയ ആദായനികുതി ധനമന്ത്രി സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ 60 വർഷമായി പിന്തുടരുന്ന രീതിക്ക് പകരം ഇന്ത്യയുടെ നികുതി സമ്പ്രദായം അപ്‌ഡേറ്റ് ചെയ്യുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തതാണ് 2025 ലെ ആദായനികുതി ബിൽ.
Discussion about this post