ന്യൂഡൽഹി : പുതിയ ആദായനികുതി ബിൽ ലോക്‌സഭ പാസാക്കി. 63 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്നതാണ് പുതിയ ആദായനികുതി ബിൽ 2025. ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
ലോക്‌സഭയിൽ ഒരു ചർച്ചയും കൂടാതെ വെറും മൂന്ന് മിനിറ്റിനുള്ളിൽ ബിൽ പാസാക്കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആദായനികുതി (നമ്പർ 2) ബില്ലും നികുതി നിയമങ്ങൾ (ഭേദഗതി) ബില്ലും ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയം പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന് പുറത്ത് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയായിരുന്നു. ഇതോടെ ബിൽ ലോക്സഭ ഒരു ചർച്ചയും കൂടാതെ പാസാക്കി.
ഫെബ്രുവരി 13 ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്ന ആദ്യ ആദായനികുതി ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. പിന്നീടാണ് ഇന്ന് പാസായ പുതിയ ബിൽ കൊണ്ടുവന്നത്. 1961 ലെ 60 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരമായിരിക്കും ഇന്ത്യയിൽ പുതിയ ആദായനികുതി നിയമം നടപ്പിലാക്കുക. സെലക്ട് കമ്മിറ്റിയുടെ മിക്ക ശുപാർശകളും ഈ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post