ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ പി ഷാജഹാന് മർദ്ദനമേറ്റു.കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസിൽ വച്ചാണ് മർദ്ദനമേറ്റത്. ഓഫീസ് ജീവനക്കാരനായ സുരേഷ് എംബിയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ഷാബഹാന്റെ മുഖത്തിനും പല്ലിനും പരിക്കേറ്റു. പരാതിയിൽ നടക്കാവ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് ചക്കരോത്തുകുളത്തുള്ള ഓഫീസിൽ വെച്ചാണ് ഷാജഹാന് മർദനമേറ്റത്. ജോലികൾ കൃത്യമായി ചെയ്യാത്തത് ഷാജഹാൻ ചോദ്യം ചെയ്തെന്നും ഇതിലുള്ള വിരോധം കാരണം സുരേഷ് ചാവി ഉപയോഗിച്ചും കൈകൊണ്ടും മുഖത്തും പല്ലിലും ഇടിക്കുകയും തെറി വിളിക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിലുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊലപാതക ശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോഴിക്കോട്ടെ ഓഫീസിൽ നിന്നും പാലക്കാടേക്ക് ക്യാമറ യൂണിറ്റ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ക്യാമറ യൂണിറ്റ് പാലക്കാട് ഓഫീസിലേക്ക് കൊണ്ടുപോകാൻ കാർ അനുവദിച്ചില്ല. ഒടുവിൽ ജീവനക്കാരൻ ട്രയിനിൽ പോകുകയായിരുന്നു. ട്രയിനിൽ നൽകിയ ടി്ക്കറ്റ് ചാർജ് ചോദിച്ചപ്പോൾ കൊടുത്തില്ലെന്നും വണ്ടികൂലി പണം നല്കാത്തതിനാൽ തർക്കം ആകുകയും ആയിരുന്നു എന്നും പറയുന്നു. തുടർന്ന് സുരേഷ് എം.ബി എന്ന ജീവനക്കാരൻ സീനിയർ അസോസിയേറ്റ് എഡിറ്റർ പി. ഷാജഹാനേ ചാവി ഉപയോഗിച്ചും കൈകൊണ്ടും മുഖത്തും പല്ലിലും ഇടിക്കുകയും തെറി വിളിക്കുകയും ചെയ്തു.
Discussion about this post