ന്യൂഡൽഹി : ഒരു ശക്തിക്ക് മുമ്പിലും തളരാതെ ഇന്ത്യ മുൻപോട്ട് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഓഹരി വിപണി. വൻ കുതിച്ചുചാട്ടം ആണ് ഇന്ന് ഓഹരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. സെൻസെക്സ് 66.28 പോയിന്റ് ഉയർന്ന് 80,670.36 ലും നിഫ്റ്റി 42.85 പോയിന്റ് ഉയർന്ന് 24,627.90 ലും എത്തി. രൂപയുടെ മൂല്യത്തിലും ഇന്ന് ഉയർച്ച രേഖപ്പെടുത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 87.68 ലെത്തി.
സെൻസെക്സ് കമ്പനികളിൽ ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഏഷ്യൻ വിപണികളിൽ പൊതുവെ ഇന്ന് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്. ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ പോസിറ്റീവ് സോണിലാണ് വ്യാപാരം നടത്തിയത്. അതേസമയം യുഎസ് വിപണികളിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്.
ഐടി ഓഹരികളിലെ വാങ്ങൽ, ഏഷ്യൻ വിപണികളിലെ ഉറച്ച പ്രവണത എന്നിവയാണ് ഇന്ത്യൻ ഓഹരി വിപണിയിലും വ്യക്തമാകുന്നത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ
(എഫ്ഐഐ) തിങ്കളാഴ്ച 1,202.65 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.33 ശതമാനം ഉയർന്ന് 66.85 ഡോളറിലെത്തി.
Discussion about this post