സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്നെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഘോഷവേളകളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനം.തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വച്ചാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
”സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.












