ചണ്ഡീഗഡ് : ഒരു ഇടവേളയ്ക്കുശേഷം ഹരിയാനയിലെ നൂഹിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. രണ്ടു സമുദായങ്ങൾ തമ്മിലാണ് സംഘർഷവും കൈയേറ്റവും ഉണ്ടായത്. തുടർന്ന് നിരവധി വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹരിയാനയിലെ മുണ്ടക ഗ്രാമത്തിലെയും രാജസ്ഥാനിലെ ഹാജിപൂർ ഗ്രാമത്തിലെയും ആളുകൾ തമ്മിലാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി മേഖലയിലാണ് സംഘർഷം ഉണ്ടായത്. രോഷാകുലരായ ജനക്കൂട്ടം സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഒരു ബൈക്കും മറ്റു രണ്ട് വണ്ടികളും കത്തിച്ചു. വാഹനങ്ങൾ കത്തിച്ചത് പ്രദേശത്ത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇരുവിഭാഗത്തിലെയും പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി യുവാക്കൾ തമ്മിലുള്ള തർക്കമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത് എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post